സി.എം.ഇബ്രാഹിമിനെ ജെഡിഎസ് കര്‍ണാടക അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കി

LATEST UPDATES

6/recent/ticker-posts

സി.എം.ഇബ്രാഹിമിനെ ജെഡിഎസ് കര്‍ണാടക അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കി

 

ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ താത്കാലി അധ്യക്ഷനായി തിരഞ്ഞെടുക്കകയും ചെയ്തിട്ടുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ ജെഡിഎസ് ചേര്‍ന്നതിനെ സി.എം.ഇബ്രാഹിം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.  പാര്‍ട്ടിയെ കര്‍ണാടക ഘടകം ഭാരവാഹികളെ പിരിച്ചുവിട്ടതായും തന്റെ നേതൃത്വത്തില്‍ ഒരു അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നതായും എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.   യഥാര്‍ത്ഥ ജെഡിഎസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സി.എം.ഇബ്രാഹിം പറഞ്ഞിരുന്നു. ഇതിനിടെ കുമാരസ്വാമിയേയും മകനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നുള്ള സി.എം.ഇബ്രാഹിമിന്റെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് തന്റെ കത്തല്ലെന്ന് കാണിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നു.

Post a Comment

0 Comments