കാസർകോട് ജില്ലാ റവന്യു സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലാ റവന്യു സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ



കാസർകോട് : ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായിട്ടുള്ള സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു അധ്യക്ഷത വഹിച്ചു. കലോത്സവം ഡിസംബർ 5,6,7,8,9 തീയതികളിലായി കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ നടക്കും.12 വേദികളിലായി മത്സരങ്ങൾ അരങ്ങേറും.

21 വർഷത്തെ കാലയളവിന് ശേഷമാണ് കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്കൂളിലേക്ക് കലോത്സവം എത്തുന്നത്. കലോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം.അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. 



എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ സംഘാടക സമിതി ചെയര്‍മാനായും ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ വർക്കിംഗ് ചെയർമാനായും, ഡി.ഡി.ഇഎൻ.നന്ദികേശൻ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.എൻ.സരിത വൈസ് ചെയർമാനായും തിരഞ്ഞെടുത്തു.


 ജോയിന്റ് കൺവീനറായി വി.എച്ച്.സി അസിസ്റ്റന്റ് ഡയറക്ടർ ഉദയകുമാരി, ഹയർ സെക്കൻഡറി ആർ.ഡി.ഡി മണികണ്ഠൻ, പ്രിൻസിപ്പാൾ ഡയറ്റ് കാസർകോട് രഘുറാം ബട്ട്, ഡി.പി.സി എസ് എസ് കെ നാരായണ ദേലംപാടി,കാറഡുക്ക ജി.വി.എച്ച്.എസ്.എസ് എച്ച്.എം എം.സഞ്ജീവ, കാറഡുക്ക ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മീരാ ജോസ് എന്നിവരെയും ഡി.ഇ.ഒ ദിനേശ് ട്രഷറരായും തെരഞ്ഞെടുത്തു. 


ഫിനാൻസ്, പ്രോഗ്രാം, ഭക്ഷണം, സ്വീകരണം, സ്റ്റേജ് ആന്റ് പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്, പ്രചരണം തുടങ്ങി 15 സബ്കമ്മിറ്റികളും രൂപീകരിച്ചു.കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഗോപാലകൃഷ്ണ ഭട്ട്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ഷഫീഖ്, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് തുടങ്ങിയവരും സമിതിയിൽ പങ്കെടുത്തു.ഹെഡ്മാസ്റ്റർ എം.സഞ്ജീവ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പത്മകുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments