കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് വാടക; ബൈലോ ഭേദഗതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് വാടക; ബൈലോ ഭേദഗതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കികാഞ്ഞങ്ങാട് : കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് വാടകയുമായി ബന്ധപ്പെട്ട ബൈലോ ഭേദഗതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഉത്തരവിന്റെ പകര്‍പ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷന്‍ പ്രൈവറ്റ് സെക്രട്ടറി പി.എസ്.സുരേഷില്‍ നിന്നു നഗരസഭാധ്യക്ഷ കെ.വി.സുജാതയും സ്ഥിരം സമിതി അംഗങ്ങളും ചേര്‍ന്നു ഏറ്റുവാങ്ങി. കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും. നേരത്തെ 3 തവണ കടമുറികള്‍ ലേലത്തില്‍ വെച്ചെങ്കിലും ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. ഡിപ്പോസിറ്റ് തുക കൂടിയതായിരുന്നു കാരണം. പിന്നീട് തുക കുറച്ച് ലേലം നടത്തിയെങ്കിലും ഇതിലും ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ എണ്ണം കുറവായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ച ബൈലോ ഭേദഗതി ചെയ്യാനും കാലാകാലങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താനും നഗരസഭ കൗണ്‍ലിന് അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷ കെ.വി.സുജാത കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു നഗരസഭയുടെ ആവശ്യം അംഗീകരിച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ച കെട്ടിടം വാടകയ്ക്ക് നല്‍കാതെ കിടക്കുന്നത് വലിയ നഷ്ടമാണെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം വിലയിരുത്തി. ഡിപ്പോസിറ്റ് തുക കൂടിയതാണ് ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറികള്‍ ലേലത്തില്‍ പോകാത്തതെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ കെട്ടിടം ലേലം ചെയ്യാന്‍ സഹായകമായ രീതിയില്‍ കെട്ടിടത്തിന്റെ ഡിപ്പോസിറ്റ് എത്രയാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ നഗരസഭ കൗണ്‍സിലിന് തന്നെ നിശ്ചയിച്ച് നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കാന്‍ യോഗം അനുവദിക്കുകയായിരുന്നു. ഇതിന്റെ പ്രായോഗികവശം പരിഗണിച്ച് ബൈലോയില്‍ മാറ്റം വരുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം നഗരസഭ കൗണ്‍സില്‍ തീരുമാനത്തോടെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു മുറിക്ക് ഡിപ്പോസിറ്റ് വാങ്ങുന്നത് ഒഴിവാക്കാനും വാടകയില്‍ ഇളവു നല്‍കുന്നതിനും അനുമതി നല്‍കി. ഹഡ്‌കോയില്‍ നിന്നു 5 കോടി വായ്പ എടുത്താണ് കെട്ടിടം നിര്‍മിച്ചത്. 19 ലക്ഷം രൂപ എല്ലാ മൂന്നു മാസം കൂടുമ്പോഴും അടയ്ക്കണം. ഷോപ്പിങ് കോംപ്ലക്‌സില്‍ ആകെ 102 മുറികള്‍ ആണ് ഉള്ളത്.

Post a Comment

0 Comments