സംസ്ഥാന ഖുർആൻ പാരായണ മത്സരവും ശംസുൽ ഉലമ ആണ്ട് നേർച്ചയും ശനിയാഴ്ച പുഞ്ചാവിയിൽ

LATEST UPDATES

6/recent/ticker-posts

സംസ്ഥാന ഖുർആൻ പാരായണ മത്സരവും ശംസുൽ ഉലമ ആണ്ട് നേർച്ചയും ശനിയാഴ്ച പുഞ്ചാവിയിൽ



കാഞ്ഞങ്ങാട് : എസ് കെ എസ് എസ് എഫ് പുഞ്ചാവി ശംസുൽ ഉലമ ഇസ്‌ലാമിക് സെന്ററിന്റെ കീഴിലുള്ള റൈഹാൻ ഖുർആൻ  സ്റ്റഡി ഹബ്ബ് ആതിഥ്യമരുളുന്ന സംസ്ഥാന ഖുർആൻ പാരായണ മത്സരവും ശംസുൽ ഉലമ ആണ്ട് നേർച്ചയും ശനി , ഞായർ ദിവസങ്ങളിലായി പുഞ്ചാവി സദ്ദാം മുക്ക് ശംസുൽ ഉലമ നഗറിൽ  നടക്കുമെന്നും അതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 


ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സംഘാടക സമിതി ചെയർമാൻ ക്യാപ്റ്റൻ അശ്റഫ്  പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ സമ്മേളന നഗരിയിൽ  ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കലിഗ്രഫി പ്രദർശനത്തിന് പട്ടിക്കാട് ജാമിഅഃ നൂരിയ്യ: വിദ്യാർത്ഥി മുഹമ്മദ് ജസീം ഗ്രഫി നേതൃത്വം നൽകും. തുടർന്ന്

നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പുഞ്ചാവി  ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബുള്ളറ്റ് മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ നീലേശ്വരം മർകസ് ജനറൽ സെക്രട്ടറി റഷീദ് ഫൈസി പുഞ്ചാവി ഉദ്ഘാടനം ചെയ്യും. ഹാഫിസ് അബൂബക്കർ ഫൈസി ഹലാവതുൽ ഖുർആൻ എന്ന വിഷയത്തിൽ ക്ലാസ്സിന് നേതൃത്വം നൽകും. വിവിധ മത്സരങ്ങളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നേതാക്കൾ സമ്മാനങ്ങൾ നൽകും . 


വൈകുന്നേരം 6.30 ന് ജെൽസെ റൈഹാൻ അവതരിപ്പിക്കുന്ന പ്രവാചകനുരാഗ ബുർദ്ധ മജ്ലിസ്. തുടർന്ന് അഖില കേരള ഖുർആൻ ടാലന്റ് ഷോ ഗ്രാന്റ് ഫിനാലെ  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ഉപാദ്യക്ഷൻ എം മൊയ്തു മൗലവി ബാഖവി പുഞ്ചാവിയുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സിദ്ധീഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സഈദ് അസ്അദി പുഞ്ചാവി ആ മുഖ ഭാഷണം നടത്തും. ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് ഹാഫിസ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി പങ്കെടുക്കും. സൈയ്ദു  ഹാജി മുന്നിയൂർ, ടി കുഞ്ഞി മൊയ്തു ഹാജി,തോട്ടുംപുറം അന്തുമായി . സി പി അബ്ദുൽ അസീസ് . കുവൈറ്റ് മുഹമ്മദ് കുഞ്ഞി ഹാജി എന്നിവർ സംസാരിക്കും. അൻവർ നോർത്ത് പുഞ്ചാവി നന്ദി പറയും. 


ഞാറാഴ്ച വൈകുന്നേരം 6:30 ന് ശംസുൽ ഉലമ മാലിദ് ജൽസയ്ക്ക് സിദ്ധീഖ് ബാഖവി നേതൃത്വം നൽകും. തുടർന്ന്  നടക്കുന്ന ശംസുൽ ഉലമ അനുസമരണ സമ്മേളനം പുഞ്ചാവി ജമാഅത്ത് ജനറൽ സെകട്ടറി ടി അഹ്മദിന്റെ അദ്ധ്യക്ഷതയിൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ഉപാദ്യക്ഷൻ അബ്ബാസ് ദാരിമി ഉദ്ഘാടനം ചെയ്യും. റഷീദ് സഅദി പുഞ്ചാവി പ്രാർത്ഥന നടത്തും. ജഅ്ഫർ അശ്റഫി ആ മുഖ ഭാഷണം നടത്തും. അഷ്റഫ് റഹ്മാനി ചൗക്കി അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. മജ്ലിസുന്നൂറിനും കൂട്ടു പ്രാർത്ഥനയ്ക്കും സയ്യിദ് ഹാശിം തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും . സകരിയ ഹാജി ഗല്ലി നന്ദി പറയും


വാർത്താ സമ്മേളനത്തിൽ എസ് കെ എസ് എസ് എഫ് ജില്ലാ ഉപാദ്യക്ഷൻ സഈദ് അസ്അദി പുഞ്ചാവി .സംഘാടക സമിതി ഭാരവാഹികളായ അഷ്റഫ് ക്യാപ്റ്റൻ , ബുള്ളറ്റ് മൊയ്തു ഹാജി, എൻ പി ഹസൈനാർ, തോട്ടുംപുറം അന്തുമായി , എൻപി ഹുസൈനാർ ഹാജി, കുവൈറ്റ് മുഹമ്മദ് കുഞ്ഞി ഹാജി, സിയാദ് നോർത്ത് പുഞ്ചാവി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments