ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ടൂറിസം മേഖലയ്ക്ക് ഉണർവേകും : മന്ത്രി റോഷി അഗസ്റ്റിൻ ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ടൂറിസം മേഖലയ്ക്ക് ഉണർവേകും : മന്ത്രി റോഷി അഗസ്റ്റിൻ ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു
ഓരോ പ്രദേശത്തിന്റെയും വിനോദ സഞ്ചാര മേഖലയിലെ ഉയർച്ചയിലെയും ഉണർവിലെയും പ്രധാന നാഴികക്കല്ലാണ് ബേക്കൽ ബീച്ച് ഫെസ്റ്റീവൽ പോലുള്ള പരിപാടികളെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡിസംബർ 22 മുതൽ 31 വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ ബ്രോഷർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ മനോഹരമായി നടത്തിയ ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഒന്നാം പതിപ്പിന് ശേഷം രണ്ടാം പതിപ്പ് പൂർവ്വാധികം മനോഹരമായി നടത്താനുള്ള സംഘാടക സമിതിയുടെ തീരുമാനം സ്വാഗതാർഹമാണ്. ടൂറിസം രംഗത്ത് കേരളത്തിന്റെ മാറ്റം വളരെ നല്ല രീതിയിൽ ദൃശ്യമാകുന്ന ഘട്ടമാണ് നിലവിലുള്ളത്. ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾ കൂടുതൽ ഇടം തേടുന്നത് കേരളത്തിലെ വിനോദ സഞ്ചാര മേഖലകളാണ്. ഇറിഗേഷൻ ടൂറിസം എന്ന ആശയം നടപ്പാക്കി വരികയാണ് ജലസേചന വകുപ്പ് . ജലസേചന വകുപ്പിന്റെ പദ്ധതികൾ നടപ്പിലാക്കുന്ന മേഖലകൾ കേന്ദ്രീകരിച്ച് കൂടുതൽ കാര്യക്ഷമമായ ടൂറിസം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.


ബേക്കൽ പള്ളിക്കര ബീച്ച് പാർക്കിൽ നടന്ന ചടങ്ങിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു എം.എൽ എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ചീഫ് കോര്‍ഡിനേറ്റര്‍ ബി.ആര്‍.ഡി.സി എം.ഡി പി.ഷിജിന്‍ , ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ. ഇ ബക്കർ, കൺവീനറും ജില്ലാ യൂത്ത് കോർഡിനേറ്ററുമായ എ.വി ശിവപ്രസാദ്, സംഘാടക സമിതി അംഗങ്ങളായ സുകുമാരൻ പൂച്ചക്കാട്, എം.എ ലത്തീഫ്, വി സൂരജ്, പി.എച്ച് ഹനീഫ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മധു മുതിയക്കാൽ തുടങ്ങിയവർ സംബന്ധിച്ചു. 

Post a Comment

0 Comments