ചൊവ്വാഴ്ച, ഒക്‌ടോബർ 24, 2023

 


കാസര്‍കോട്: സഹപാഠിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പതിനഞ്ചുകാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്സോ കേസെടുത്തു. പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രം എങ്ങിനെയാണ് ആരോപണവിധേയനായ ആണ്‍കുട്ടിക്ക് ലഭിച്ചതെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ