കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; ആറ് മാസം പ്രായമായ കുഞ്ഞ് തെറിച്ച് വീണു

LATEST UPDATES

6/recent/ticker-posts

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; ആറ് മാസം പ്രായമായ കുഞ്ഞ് തെറിച്ച് വീണുതൃശൂർ: വീടിന്റെ ചുമരിനോട് ചേർന്നിരുന്നു കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്‌ക്ക് ഇടിമിന്നലേറ്റു. പൂമംഗലം സ്വദേശിനി ഐശ്വര്യ(36) യ്‌ക്കാണ് മിന്നലേറ്റത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. മിന്നലേറ്റ് ഐശ്വര്യയും കുഞ്ഞും തെറിച്ച് വീഴുകയും ബോധരഹിതരാവുകയും ചെയ്തു. സംഭവത്തിൽ കുഞ്ഞിന് പരിക്കുകളൊന്നുമില്ല. യുവതിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു.


മിന്നലേറ്റ് ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ തലമുടി കരിഞ്ഞിട്ടുണ്ട്. മിന്നലേൽക്കുന്ന സമയത്ത് യുവതിയുടെ മാതാപിതാക്കളും മറ്റു രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും അവർക്ക് അപകടം പറ്റിയിട്ടില്ല. ഐശ്വര്യയും കുഞ്ഞും ഇരിങ്ങാലക്കുടയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇടിമിന്നലേറ്റ് വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും വലിയ ശബ്ദത്തോടെ പൊട്ടിയതായും ഐശ്വര്യയുടെ ഭർത്താവ് സുഭീഷ് പറഞ്ഞു. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

0 Comments