നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍


 തിരുവനന്തപുരം: നടി രഞ്ജുഷ മേനോന്‍ (35) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യത്തെ ഫഌറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫഌറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയി. സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിളിച്ചിട്ടും രഞ്ജുഷയെ ബന്ധപ്പെടാനാവാത്തതിനാല്‍ ഇവര്‍ ഭര്‍ത്താവിനെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ ഭര്‍ത്താവ് തിരിച്ചെത്തി ഏണിവച്ച് ഫഌറ്റില്‍ കയറി നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Post a Comment

0 Comments