തുടര്‍ച്ചയായി തോറ്റു; പാകിസ്ഥാന്‍ മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവെച്ചു

LATEST UPDATES

6/recent/ticker-posts

തുടര്‍ച്ചയായി തോറ്റു; പാകിസ്ഥാന്‍ മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവെച്ചു



ഇസ്ലാമാബാദ്: ലോകകപ്പില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവെച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായ നാലുതോല്‍വികളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി സക്ക അഷ്‌റഫിനാണ് ഇന്‍സമാം രാജിക്കത്ത് നല്‍കിയത്.

തുടക്കത്തില്‍ രണ്ടു ജയത്തോടെ മികച്ച തുടക്കമിട്ട പാകിസ്ഥാന്‍ തുടര്‍ച്ചയായി നാലുമത്സരങ്ങളില്‍ തോറ്റതോടെ വലിയ തോതിലാണ് വിമര്‍ശനം നേരിടുന്നത്. ലോകകപ്പിനായുള്ള പാകിസ്ഥാന്‍ ടീം തെരഞ്ഞെടുപ്പില്‍ സ്ഥാപിത താത്പര്യം ഉണ്ടായിരുന്നു എന്ന ആക്ഷേപത്തില്‍ ഇന്‍സമാം അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പില്‍ പാകിസ്ഥാന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റെങ്കിലും പൂര്‍ണമായി പുറത്തായി എന്ന് പറയാന്‍ സാധിക്കില്ല. പാകിസ്ഥാന് ചില വിദൂര സാധ്യതകള്‍ നിലനില്‍ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വരുന്ന മൂന്ന് മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ജയിക്കുകയും മറ്റു രാജ്യങ്ങളുടെ മത്സരങ്ങള്‍ പാകിസ്ഥാന് അനുകൂലമാകുകയും ചെയ്താല്‍ സെമി സാധ്യത പ്രവചിക്കുന്നവരും ധാരാളം.



ഓഗസ്റ്റിലാണ് ഇന്‍സമാം രണ്ടാം തവണയും ചീഫ് സെലക്ടര്‍ ആകുന്നത്. ചീഫ് സെലക്ടര്‍ സ്ഥാനത്ത് മൂന്ന് മാസം പോലും തികയ്ക്കുന്നതിന് മുന്‍പാണ് രാജി. 

Post a Comment

0 Comments