ജനങ്ങൾക്ക് തിരിച്ചടിയായി വീണ്ടും കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നിരക്ക് വർധനയില്ല. നിരക്ക് വർധന 50 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് ബാധകമാകുക.
നിരക്ക് വർധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും. പുതിയ നിരക്ക് 2024 ജൂൺ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ 20 രൂപ അധികം നൽകേണ്ടി വരും.
25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ച ആവശ്യം. എന്നാല്‍ 20 ശതമാനമാണ് ഇപ്പോള്‍ കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇപ്പോഴത്ത നിരക്ക് വർധന ബാധകമല്ല.
0 Comments