സിപിഐഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. ഇതുവരെയും ക്ഷണം കിട്ടിയിട്ടില്ല എന്നും, ക്ഷണം കിട്ടിയാല്‍ ഉറപ്പായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കളമശേരി സ്‌ഫോടനത്തില്‍ ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ലാത്തതാണ്. പ്രതി പിടിയിലായത് നന്നായെന്നും അല്ലെങ്കില്‍ അതും ഒരു ഇസ്ലാമോഫോബിയ സാഹചര്യത്തിലേയ്ക്ക് പോയേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കാതിരുന്നതിന്റെ സാഹചര്യം വേറേയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
നവംബര്‍ 11ന് കോഴിക്കോടാണ് സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ സമസ്ത ഉള്‍പ്പെടെയുള്ള വിവിധ സാമുദായിക സംഘടനകളെയും ക്ഷണിക്കാനാണ് സിപിഐഎം മിന്റെ തീരുമാനം.
0 Comments