കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇ-ഗോ ടോക്കൺ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇ-ഗോ ടോക്കൺ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു




കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഓൺലൈൻ ടോക്കൺ സംവിധാനമായ ഗോ ടോക്കൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാമൻ സ്വാതിവാമൻ, ലേ സെക്രട്ടറി ദിനേശൻ പാവൂർ വീട്ടിൽ, കെ.രാജമോഹൻ, വിനോദ് കുമാർ പള്ളയിൽ വീട്, ബങ്കളം കുഞ്ഞികൃഷ്ണൻ, കെ.മുഹമ്മദ് കുഞ്ഞി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കുര്യാക്കോസ് പ്ലാപ്പറമ്പിൽസ്, രതീഷ് പുതിപുരയിൽ, പി.പി.രാജു, വി.കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി 5 ലക്ഷം ചെലവിട്ടാണ് ഗോ ടോക്കൺ ആപ് തയാറാക്കിയത്. ഇതുവഴി ജനങ്ങൾക്ക് എവിടെ നിന്നും ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് എടുക്കാൻ കഴിയും. ഓൺലൈൻ ബുക്കിങ് കൂടാതെ വരി നിന്നു ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം തുടർന്നും ഉണ്ടാകും. ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം ടോക്കൺ മാത്രമാണ് ലഭിക്കുക. ഇ-ടോക്കൺ സംവിധാനത്തിലൂടെ മൊബൈൽ വഴിയോ കംപ്യൂട്ടർ വഴിയോ അതാത് ദിവസത്തെ ടോക്കൺ നിമിഷങ്ങൾക്കുള്ളിൽ എടുക്കാൻ കഴിയും. ടോക്കണിന്റെ കൂടെ ഡോക്ടറെ കാണാനുള്ള സമയവും ലഭിക്കുന്നത് തിരക്കു പിടിച്ച യാത്രയും ഒഴിവാക്കും. ഇ-ടോക്കൺ വഴി ഒ.പി ടിക്കറ്റ് എടുത്തവർക്ക് പണം അടയ്ക്കാൻ പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments