ഫലസ്തീൻ യുദ്ധത്തിൻ്റെ കാണാപ്പുറങ്ങൾ: കാഞ്ഞങ്ങാട്ട് എം എസ് എസ് സെമിനാർ നാളെ; ഡോക്ടർ പി ജെ വിൻസെൻ്റ്, അഡ്വ: ഫൈസൽ ബാബു, വി പി പി മുസ്തഫ, റിജിൽ മാക്കുറ്റി തുടങ്ങിയവർ വിഷയാവതരണം നടത്തും

ഫലസ്തീൻ യുദ്ധത്തിൻ്റെ കാണാപ്പുറങ്ങൾ: കാഞ്ഞങ്ങാട്ട് എം എസ് എസ് സെമിനാർ നാളെ; ഡോക്ടർ പി ജെ വിൻസെൻ്റ്, അഡ്വ: ഫൈസൽ ബാബു, വി പി പി മുസ്തഫ, റിജിൽ മാക്കുറ്റി തുടങ്ങിയവർ വിഷയാവതരണം നടത്തും

കാഞ്ഞങ്ങാട്: സകലമാന അന്താരാഷ്ട്ര നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഫലസ്തീന് മേൽ ബോംബും തീഗോളങ്ങളും വർഷിക്കുന്ന ഇസ്രായേൽ ഭീകരതയുടെ മുഖം തുറന്നു കാട്ടുന്ന "യുദ്ധത്തിൻ്റെ കാണാപ്പുറങ്ങൾ" എന്ന വിഷയത്തിൽ മുസ്‌ലിം സർവീസ് സൊസൈറ്റി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ നാളെ ശനി  രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ നടക്കും. എം എസ് എസ് ജില്ലാ പ്രസിഡൻ്റ് വി കെ പി ഇസ്മായിൽ ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ

പ്രമുഖ ചരിത്രകാരൻ ഡോക്ടർ പി ജെ വിൻസെൻ്റ്, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു, സി പി എം നേതാവ് വി പി പി മുസ്തഫ, കോൺഗ്രസ്സ് നേതാവ് റിജിൽ മാക്കുറ്റി, ഹംസ പാലക്കി തുടങ്ങിയവർ വിഷയാവതരണം നടത്തും.

Post a Comment

0 Comments