പിതാവിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ 21 കാരിയോട് നഗ്നചിത്രം ആവശ്യപ്പെട്ടു; പൊലീസുകാരനെതിരെ കേസ്‌

LATEST UPDATES

6/recent/ticker-posts

പിതാവിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ 21 കാരിയോട് നഗ്നചിത്രം ആവശ്യപ്പെട്ടു; പൊലീസുകാരനെതിരെ കേസ്‌

 


കണ്ണൂര്‍: പരാതിക്കാരിയായ യുവതിയോട്‌ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. കണ്ണൂരിലെ  ഹോസ്റ്റലില്‍ താമസിക്കുന്ന 21കാരിയുടെ പരാതി പ്രകാരം കണ്ണൂര്‍ റൂറല്‍ പൊലീസ്‌ ആസ്ഥാനത്തെ പരാതി പരിഹാര സെല്ലിലെ പൊലീസുകാരനായ പയ്യന്നൂര്‍ സ്വദേശി രഞ്‌ജിത്തിനെതിരെയാണ്‌ ടൗണ്‍ പൊലീസ്‌ കേസെടുത്തത്‌. യുവതി നേരത്തെ തന്റെ പിതാവിനെതിരെ ലൈംഗിക പീഡനത്തിനു പരാതി നല്‍കിയിരുന്നു. ഈ പരാതിയുമായി പരാതിക്കാരിയെ ഫോണില്‍ വിളിച്ചു രഞ്‌ജിത്ത്‌ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

പരാതിയിന്മേല്‍ പൊലീസ്‌ സ്വീകരിച്ച നടപടിയില്‍ തൃപ്‌തിയായോയെന്നു ചോദിക്കാനാണ്‌ വിളിച്ചതെന്നു പറയുന്നു. ഈ സമയത്ത്‌ പൊലീസുകാരന്‍ തന്റെ നഗ്നചിത്രം ആവശ്യപ്പെട്ടതെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments