സ്വാതന്ത്ര്യ സമര സേനാനി അടുക്കാടുക്കം കൃഷ്ണൻ നായർ 25-ാം ചരമവാർഷികം - ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി -നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച്ച

സ്വാതന്ത്ര്യ സമര സേനാനി അടുക്കാടുക്കം കൃഷ്ണൻ നായർ 25-ാം ചരമവാർഷികം - ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി -നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച്ച

പാക്കം : സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന അടുക്കാടുക്കം കൃഷ്ണൻ നായരുടെ 25-ാം ചരമ വാർഷിദിനത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയോടനുബന്ധിച്ച് അജാനൂർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കൊശവൻകുന്ന് ത്രേസ്യാമ്മ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ കണ്ണ് പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നവംമ്പർ 19 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ പാക്കം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. പ്രസ്തുത ദിവസം ഇന്ദിരാഗാന്ധിയുടെ ജന്മദിനം കൂടിയാണ്. മുൻകൂട്ടി പേര് നൽകുവാൻ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ പറഞ്ഞു - 9947523423, 9526332092. 

 2024 മെയ് 27നാണ് 25-ാം ചരമവാർഷികം.

Post a Comment

0 Comments