പെരിയ അംബേദ്കർ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു

LATEST UPDATES

6/recent/ticker-posts

പെരിയ അംബേദ്കർ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചുകാഞ്ഞങ്ങാട്:ഷർട്ട് ഫുൾ സ്ലീവും ഹാഫ് സ്ലീവുമാക്കി നടക്കാത്ത വിരോധത്തിന് ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു.ഇന്നലെ പെരിയ അംബേദ്കർ കോളേജിലാണ് ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തത് ഒന്നാം വാഷഡിഗ്രി വിദ്യാർഥി പുഞ്ചാവി ബൈത്തുൽ നൂറഹൗസിലെ മുഹമ്മദ് ആദി ലി ( 19 ) നെയാണ് മർദ്ദിച്ചത്.തെറ്റായ രീതിയിൽ ഷർട്ട് ധരിച്ച് കാന്റീനിൽപോയി കൂട്ടുകാരെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു ഇതിന് കൂട്ടാക്കാത്തതിന് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു കൈകൊണ്ട് മുഖത്ത് കുത്തി പരിക്കേൽപ്പിച്ചു. ഇടതു കണ്ണിനും പുരികത്തിനും പരിക്കുണ്ട്. മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളായ അജാസ്,ആസിഫ്,സവാദ് എന്നി ക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.

Post a Comment

0 Comments