എം.ഐ.സി. മുപ്പതാം വാർഷികാഘോഷം സൗദി പ്രചരണ സമ്മേളനോദ്ഘാടനം ഇന്ന്

LATEST UPDATES

6/recent/ticker-posts

എം.ഐ.സി. മുപ്പതാം വാർഷികാഘോഷം സൗദി പ്രചരണ സമ്മേളനോദ്ഘാടനം ഇന്ന്

 ചട്ടഞ്ചാൽ: ഡിസംബർ 22 23 24 വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന എം ഐ സി മുപ്പതാം വാർഷിക സനദ് ദാന മഹാ സമ്മേളനത്തിന്റെ സൗദി പ്രചരണ സമ്മേളനോദ്ഘാടനം ഇന്ന് രാത്രി എട്ടുമണിക്ക് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. എം.ഐ.സി വർക്കിങ്ങ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും എം.ഐ.സി സെക്രട്ടറിയുമായ അഡ്വക്കറ്റ് ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തും. ബഷീർ ബാഖവി, ഇബ്രാഹിം ഫൈസി, ഖാസി മുഹമ്മദ് സജീർ അൽ സഅദി, മൻസൂർ ഹുദവി സന്തോഷ് നഗർ, യൂസുഫ് അസ്ലമി, മൊയ്തീൻ ഭാരിമി, നസീർ ഭാരിമി, ഷഫീഖ് പടല , ഖലീൽ പടിഞ്ഞാർ തുടങ്ങിയവർ സംബന്ധിക്കും. നവംബർ 21 ചൊവ്വ രാത്രി 8 മണിക്ക് അൽ ഖോബർ അപ്സര റസ്റ്റോറന്റിൽ വെച്ച് പ്രചരണ സമ്മേളനം നടക്കും. സൗദി പ്രചരണ സമ്മേളനങ്ങൾക്ക് വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

Post a Comment

0 Comments