പി അബ്ദുല്‍ ഹമീദ് കേരളാ ബാങ്ക് ഡയറക്ടറായത് സാദിഖലി തങ്ങളുടെ അനുമതിയോടെ: പി എം എ സലാം

LATEST UPDATES

6/recent/ticker-posts

പി അബ്ദുല്‍ ഹമീദ് കേരളാ ബാങ്ക് ഡയറക്ടറായത് സാദിഖലി തങ്ങളുടെ അനുമതിയോടെ: പി എം എ സലാംപാണക്കാട് സാദിഖലി തങ്ങള്‍ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് പി അബ്ദുല്‍ ഹമീദ് എം എല്‍ എ കേരളാ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ്സ്ഥാനം ഏറ്റെടുത്തതെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.


സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് അദ്ദേഹം തന്നോടും അഭിപ്രായം ചോദിച്ചിരുന്നു. വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യറാണെന്നും പി.എം.എ സലാം പറഞ്ഞു. യു ഡി എഫിന് വിരുദ്ധമായ നയം ഒരിക്കലും ലീഗ് എടുക്കില്ല. യു ഡി എഫിലുള്ള ആരൊക്കെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഏതൊക്കെ ബോര്‍ഡിലുണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും പി എം എ സലാം പറഞ്ഞു.


മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച ഉത്തരവ് കോടതി റദ്ദു ചെയ്താല്‍ കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഒഴിയുമെന്നും അധികാരത്തിന്റെ അപ്പക്കഷണത്തില്‍ തൂങ്ങില്ലെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.


തന്നെ അപകീര്‍ത്തിപ്പെടുത്തുന്നത് ആരാണെന്നു തിരച്ചറിഞ്ഞിട്ടുണ്ടെന്നും പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു. അബ്ദുല്‍ ഹമീദ് എം എല്‍ എയെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ യത്ത് ലാഗ് രംഗത്തെത്തി.

Post a Comment

0 Comments