കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അബോധവസ്ഥയിലായിരുന്ന യുവതി മരിച്ചു. മൂന്നാഴ്ച മുമ്പ് കാഞ്ഞങ്ങാട്ടെ പുതിയ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് മുമ്പായി അനസ്തേഷ്യ നൽകിയത് കൂടിയതിനെ തുടർന്ന് അബോധവസ്ഥയിലായ അജാനൂർ കടപുറം താമസിക്കുന്ന പി.എം സിദ്ദീഖിന്റെ ഭാര്യ സെമീറ(32) ആണ് മംഗലാപുരത്ത് സ്വകാര്യആസ്പത്രിയിൽ മരിച്ചത്. കല്ലുരാവിയിലെ പരേതനായ അബ്ദുൽ സലാം സി.എച്ചിന്റെ മകളാണ്. സെമീറയുടെ മക്കൾ: മുഹമ്മദ് സാക്കി, അഹമ്മദ് സിയ, സഹാന, മൂന്ന് ആഴ്ചപ്രായമുള്ള കുഞ്ഞും സെമീറാക്കുണ്ട്.
0 Comments