എം.ഐ.സി പരപ്പ മേഖലാ സമ്മേളന സ്വാഗത സംഘ രൂപീകരണം ഇന്ന്

LATEST UPDATES

6/recent/ticker-posts

എം.ഐ.സി പരപ്പ മേഖലാ സമ്മേളന സ്വാഗത സംഘ രൂപീകരണം ഇന്ന്
ചട്ടഞ്ചാൽ : ഡിസംബർ 22, 23, 24, വെള്ളി , ശനി , ഞായർ ദിവസങ്ങളിലായി നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം  സംഘടിപ്പിക്കപ്പെടുന്ന പരപ്പ മേഖലാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണം ഇന്നു വൈകുന്നേരം നാലുമണിക്ക് പരപ്പ ജുമാമസ്ജിദ് അങ്കണത്തിൽ വച്ച് നടക്കും. സ്ഥാപന ഭാരവാഹികളും പണ്ഡിതന്മാരും പങ്കെടുക്കുന്ന സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മറ്റു കീഴ്ഘടകങ്ങളുടെയും മുഴുവൻ പ്രവർത്തകരും പങ്കെടുത്ത് വൻ വിജയകരമാക്കിത്തീർക്കണമെന്ന് എം.ഐ.സി പരപ്പ മേഖല കമ്മിറ്റി പ്രസിഡന്റ് കരീം ബാഖവിയും സെക്രട്ടറി റശീദ് മാസ്റ്ററും , ട്രഷറർ സി.എച്ച് കുഞ്ഞബ്ദുല്ലയും  അറിയിച്ചു.

Post a Comment

0 Comments