കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 25 ന് കാഞ്ഞങ്ങാട് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്ന് പുതിയകോട്ട പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 5 ന് തെക്കേപ്പുറത്ത് ഇസ്രയില്‍ ആക്രമണത്തില്‍ മരിച്ച പലസ്തീനിലെ പിഞ്ചു ബാലിക ഹയായു ടെ പേരിലുള്ള ഹയാ സ്‌ക്വയറില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദ ഇസ്ലാമിക് യൂണി വേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ശാഫി ചാലിയം , അന്‍വര്‍ അലി ഹുദവി കിഴിശ്ശേരി , ജില്ലായിലെ എം എല്‍ എ മാരായ ഇ.ചന്ദ്രശേഖന്‍ ,എം.രാജഗോപാല്‍ ,സി എച്ച് കുഞ്ഞമ്പു ,എന്‍ എ നെല്ലിക്കുന്ന് ,എ കെ.എം അഷറഫ് തുടങ്ങി വിവിധ രാഷ്ട്രീയ സാമുദായിക സാമൂഹിക സംഘടന നേതാക്കള്‍ സംബന്ധിക്കും. പലസ്തീനിനെതിരെ ഇസ്രയില്‍ നടത്തുന്ന ക്രൂരതയ്‌ക്കെതിരെയുള്ള പ്രതി ഷേധമായിരിക്കും റാലിയിലുണ്ടാവുക. റാലിയില്‍ അച്ചടിച്ച മുദ്രവാക്യങ്ങളായിരിക്കും നല്‍കുക. അല്ലാത്ത രീതിയിലുള്ള മുദ്രവാക്യങ്ങള്‍ വിളിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ രീതിയില്‍ വിലക്കും. പലസ്തീന്‍ വിഷയത്തില്‍ എല്ലാവര്‍ക്കിടയിലും ഐക്യത്തോടെയുള്ള പ്രതിഷേധം എന്ന രീതിയില്‍ റാലിയിലേക്ക് മത രാഷ്ട്രീയ ഭേദമേന്യ എല്ലാ സംഘടനക ളെയും സാംസ്‌കാരിക സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും ഇത്തരത്തിലുള്ള റാലിയില്‍ ഭാഗമാകണ മെന്നും ജമാഅത്ത് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.പത്ര സമ്മേളനത്തില്‍ സംയുക്ത ജമാഅത്ത് ഭാരവാഹികളായ സി കുഞ്ഞഹമ്മദ് ഹാജി പാലക്കി , ബഷീര്‍ വെളളിക്കോത്ത് , എംകെ അബൂബക്കര്‍ ഹാജി ,മുബാറക്ക് ഹസൈനാര്‍ ഹാജി, കെ.ബി കുട്ടി ഹാജി ,ഷെരീഫ് എന്‍ജിനീയര്‍, റഷീദ് തോയമ്മല്‍ ,താജുദ്ദീന്‍ കമ്മാടം എന്നിവര്‍ പങ്കെടുത്തു
0 Comments