കോഴിക്കോട്: നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. മുട്ടുങ്ങൽ സ്വദേശി എ.കെ. യൂസഫ് ആണ് പരാതിക്കാരൻ. അഹമ്മദ് ദേവർകോവിൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പാക്കികിട്ടാൻ സഹായിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെയും പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിയുമായി രംഗത്തെത്തിയത്.
0 Comments