ബേക്കൽ : ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL) ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ ബിസിനസ് ശ്രംഖലകളുള്ള ഖത്തർ ലത്തീഫ് ഹാജി എന്ന കെ.എം.അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായി ജിഞ്ചർ എന്ന ബ്രാൻഡിൽ ബേക്കലിലെ മൂന്നാമത്തെ സംരഭം തുടങ്ങുന്നതിനായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ഗ്രീൻഫീൽഡ് പദ്ധതിയായ ജിൻജർ ബേക്കൽ 2027ൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
കാഞ്ഞങ്ങാട്-കാസറഗോഡ് സംസ്ഥാനപാതയിൽ ഉദുമ പള്ളത്ത് അഞ്ച് ഏക്കർ സ്ഥലത്തായിരിക്കും 'ജിഞ്ചർ' എന്ന ബ്രാന്റിൽ മൂന്നു വർഷത്തിനുള്ളിൽ 150 മുറികളുള്ള തൃനക്ഷത്ര ബജറ്റ് ഹോട്ടൽ പ്രവർത്തനമാരംഭിക്കുക.
ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് ഹോട്ടൽ നിർമ്മിച്ച് നടത്തിപ്പിനായി ലോകപ്രശസ്ത ഹോട്ടൽ ബ്രാന്റായ താജ് ഉൾപ്പടെയുള്ള ഹോട്ടലുകളുടെ മാതൃ കമ്പനിയായ ഐ.എച്ച്.സി.എൽ നു കൈമാറും.
സംസ്ഥാന സർക്കാറിന്റെ ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ കീഴിൽ 2010 മുതൽ ബേക്കലിൽ 75 മുറികളുള്ള ആഡംബര സൗകര്യങ്ങളോടുകൂടിയ പഞ്ചനക്ഷത്ര ബീച്ച് റിസോർട്ടായ 'താജ്' പ്രവർത്തിച്ചു വരുന്നുണ്ട്. ബേക്കലിന്റെ സാദ്ധ്യതകളെ മനസ്സിലാക്കിയ ഐ.എച്ച്.സി.എൽ. 150 മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള രണ്ടാമത്തെ പഞ്ചനക്ഷത്ര റിസോർട്ട് 'സെലക്ഷൻസ്' എന്ന ബ്രാന്റിൽ മലാങ്കുന്നിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് മൂന്നാമത്തെ ഹോട്ടലിനുള്ള തീരുമാനം കൂടിയുണ്ടായിരിക്കുന്നത്.
ജിഞ്ചർ ബേക്കൽ കൂടി ചേരുന്നതോടെ ഐഎച്ച്‌സിഎല്ലിന്റെ മൂന്ന് ബ്രാൻഡുകൾ ഡെസ്റ്റിനേഷനിൽ ഉണ്ടാകുമെന്ന് ഐഎച്ച്‌സിഎൽ റിയൽ എസ്റ്റേറ്റ് ആൻഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീമതി സുമ വെങ്കിടേഷ് പറഞ്ഞു.
മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള ബേക്കൽ കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്, വളർന്നുവരുന്ന ഈ വിനോദസഞ്ചാര വിപണിയെ മുൻനിർത്തിയാണ് പുതിയ ഹോട്ടൽ . പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള ഞങ്ങളുടെ സഹകരണം തുടരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന റിസോർട്ടുകളെല്ലാം പഞ്ചനക്ഷത്ര പദവിയിലാകുന്നത് ഇടത്തരക്കാരായ ടൂറിസ്റ്റുകൾക്ക് താങ്ങാനാകാതെ വരുന്നതുകണ്ടാണ് സഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതലുള്ള ബജറ്റ് വിഭാഗത്തെ ലക്ഷ്യമിട്ട് 'ജിഞ്ചർ' ശ്രേണിയിലുള്ള ഹോട്ടൽ ബേക്കലിൽ ആരംഭിക്കാൻ ഐ.എച്ച്.സി.ൽ തീരുമാനിച്ചത്.
വൈവിധ്യവും സ്വാദിശ്ടവുമായ വിഭവങ്ങൾ ഒരുക്കുന്ന ക്യുമിൻ റെസ്‌സ്റ്റോറന്റ്, കോൺഫറൻസ് ഹാൾ, നീന്തൽക്കുളം, ഫിറ്റ്നസ് സെന്റർ, കുട്ടികളുടെ കളിസ്ഥലം എന്നിവ നിർദ്ദിശ്ട ജിൻജർ ഹോട്ടലിൽ ഉണ്ടാവും.
ഞങ്ങളുമായി സഹകരിച്ച് ഐ.എച്ച്. സി.എൽ മൂന്നാമത്തെ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചതിൽ അതിയായ സന്തോഷമുണ്ട്. രൂപകൽപ്പനയിലും ബഡ്ജറ്റ് ഹോട്ടൽ എന്ന നിലയിലും ജിഞ്ചർ ബേക്കൽ അതിഥികൾക്ക് പുതിയ അനുഭവം നൽകും.ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. കെ.എം. അബ്ദുൾ ലത്തീഫ് പറഞ്ഞു,
മംഗലാപുരം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും , ദേശീയ പാതയിൽനിന്നും , പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും സ്റ്റേറ്റ് ഹൈവേയിൽ സ്ഥിതിചെയ്യുന്ന ഈ ഹോട്ടലിലേക്ക് എളുപ്പത്തിൽ എത്ത്തിച്ചേരാനാവും .
ഡസ്റ്റിനേഷന്റെ സാധ്യതകൾ മനസ്സിലാക്കി മൂന്നാമത്തെ സംരഭം കൂടി ബേക്കൽ ഡെസ്റ്റിനേഷനിൽ തുടങ്ങാനുള്ള ഐ.എച്ച്. സി.എല്ലിന്റെ തീരുമാനം പുതിയ നിക്ഷേപകർക്ക് പ്രചോദനമാവും . ജിഞ്ചർ ബേക്കൽ സാധ്യമാവുന്നതോടെ ടൂറിസം വികസനത്തിന് കുതിപ്പേകുമെന്നും പുതിയ തൊഴിൽ അവസരങ്ങൾ കൂടി ഉണ്ടാവുമെന്നും ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (ബിആർഡിസി) മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത് ചൂണ്ടിക്കാട്ടി.
ജില്ലയിൽ ബഡ്ജറ്റ് ഹോട്ടലുകൾക്കുള്ള സാധ്യതകൾകൂടി മനസ്സിലാക്കിയ ഐ.എച്ച്. സി.എല്ലിന്റെ ജിൻജർ ഹോട്ടൽ തുടങ്ങാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇടത്തരക്കാർക്കുള്ള ഇത്തരം താമസ സൗകര്യങ്ങൾ ഉണ്ടായാൽ തന്നെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടാകും എന്ന് ഡി.ടി.പി. സി സെക്രട്ടറി ലിജോ ജോസഫ് അഭിപ്രായപ്പെട്ടു .
വൃത്തിയുള്ള ശാന്തമായ ബീച്ചുകളും ബേക്കൽ കോട്ട അടക്കമുള്ള കോട്ടകളും , ഹിൽസ്റ്റേഷനുകളും, ബാക്ക് വാട്ടറും പുരാതനമായ ആരാധനാലയങ്ങളും , തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ജില്ലയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കിമാറ്റുന്നു.നിലവാരമുള്ള ബഡ്ജറ്റ് കാറ്റഗറി മുറികൾ വന്നാൽ തന്നെ ജില്ലയിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഒഴുക്കായിരിക്കും ഉണ്ടാവുക , ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് അഭിപ്രായപ്പെട്ടു .
ജിൻജർ ബേക്കൽ കൂടി വരുന്നതോടെ ഐഎച്ച്‌സിഎല്ലിന് കേരളത്തിൽ താജ്, സെലിക്യുഷൻസ്, വിവാന്റ, ജിഞ്ചർ ബ്രാൻഡുകളിലായി 19 ഹോട്ടലുകളുണ്ടാവും .
ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷെഡ്ജി ടാറ്റ ആരംഭിച്ച കമ്പനി അതിന്റെ ആദ്യത്തെ ഹോട്ടൽ - താജ്മഹൽ പാലസ്, 1903-ൽ ബോംബെയിൽ തുറന്നു. IHCL ന് ആഗോളതലത്തിൽ 4 ഭൂഖണ്ഡങ്ങളിലും 11 രാജ്യങ്ങളിലും മറ്റുമായി വികസിച്ചുകൊണ്ടിരിക്കുന്ന 81 ഹോട്ടലുകൾ ഉൾപ്പെടെ നിലവിൽ 276 ഹോട്ടലുകളുണ്ട്.
ബേക്കൽ ഡെസ്റ്റിനേഷൻ വെഡിംഗുകളുടെയും MICE Meetings,Incentives,Conferences and Exhibitions)ടൂറിസത്തിന്റെയും ഹാബ്ബായി മാറി. മംഗലാപുരത്തുനിന്നു തുടങ്ങി, കണ്ണൂരോ കോഴിക്കോടോ യാത്ര അവസാനിക്കും വിധം തൃകോണ ടൂറിസ്റ്റ് സർക്യൂട്ട് വികസിച്ചു വരുന്നതോടെ കണ്ണൂർ, മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ സജീവമാകുമെന്നു മാത്രമല്ല, പെരിയ എയർസ്ട്രിപ്പ് അതിവേഗം സാധ്യമാവുമെന്നും ടൂറിസം വളർച്ച ദ്രുതഗതിയിലാവുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു .
0 Comments