ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിയുടെ മൃതദേഹം കിട്ടി

LATEST UPDATES

6/recent/ticker-posts

ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിയുടെ മൃതദേഹം കിട്ടി

കാസർകോട് : കാറിലെത്തി ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ട് കിട്ടി. ഇന്ന് ഉച്ചക്ക് 11 മണിക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തളങ്കര പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പുഴയിൽ ചാടിയ വ്യാപാരിയായ യുവാവിനെ കണ്ടെത്താൻ തി രച്ചിൽ തുടരുകയായിരുന്നു.


ഉളിയത്തുടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാറി (46)ന്റെ മൃതദേഹമാണ് കിട്ടിയത്. ചന്ദ്രഗിരി പാലത്തിൽ നിന്നു മാണ് പുഴയിൽ ചാടിയത്. യുവാവിനെ ഞായറാഴ്‌ച രാത്രി 10 മണിക്ക് ശേഷവും പുലർച്ചെ 5.30 നുമിടയിൽ വീട്ടിൽ നിന്നും കാൺമാനില്ലായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽകാസർകോട് ടൗൺ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് യുവാവ് പുഴയിൽ ചാടിയെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസും ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ചന്ദ്രഗിരി പാലത്തിന് സമീപം കാറിൽ എത്തി കാറും മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചെരിപ്പ് പാലത്തിനടുത്ത് ഊരിയിട്ട് പുഴയിലേക്ക് ചാടുകയായിരുന്നു വെന്ന് നാട്ടുകാർപൊലീസിനെ അറിയിച്ചിരുന്നു. രാവിലെ 6 മണിക്ക് ആണ് സംഭവം. ചന്ദ്രഗിരി ജംഗ്ഷനിൽ ജ്യൂസ് കട നടത്തുന്ന വ്യാപാരിയാണ്. ഇൻസ്പെക്ടർ അജിത്ത് കുമാർ, എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചു.

Post a Comment

0 Comments