മലയോരത്ത് ആവേശമായി എം.ഐ.സി കള്ളാർ മേഖലാ സമ്മേളനം

LATEST UPDATES

6/recent/ticker-posts

മലയോരത്ത് ആവേശമായി എം.ഐ.സി കള്ളാർ മേഖലാ സമ്മേളനം

 


ചട്ടഞ്ചാൽ : ഡിസംബർ 22, 23, 24 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ചട്ടഞ്ചാൽ സി.എം. ഉസ്താദ് നഗറിൽ നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന മഹാ സമ്മേളന പ്രചരണത്തോടനുബന്ധിച്ചു കൊട്ടോടിയിൽ വെച്ച് നടന്ന കള്ളാർ മേഖലാ സമ്മേളനം മലയോരമേഖലയിൽ ആവേശമുണർത്തി. വൈകുന്നേരം കൊട്ടോടി ടൗണിൽ നടന്ന വിളംബര റാലിയോട് കൂടി തുടങ്ങിയ സമ്മളനത്തിൽ നിരവധി പേർ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാസറഗോഡ് ജില്ലാ കമ്മിറ്റി നേരിട്ട നടത്തുന്ന എം.ഐ.സി യെന്ന വൈജ്ഞാനിക സമുച്ചയത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുവനാളുകളും കൂടെയുണ്ടാകണമെന്നും മുപ്പതാം വാർഷിക സനദ് ദാന മഹാ സമ്മേളനത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങണമെന്നും സമസ്ത ഉപാദ്ധ്യക്ഷനും , എം.ഐ.സി ജനറൽ സെക്രട്ടറിയുമായ യു.എം. അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി

ഉച്ചക്ക് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ സി.കെ. ഉമ്മർ കൊട്ടോടി പതാകയുയർത്തി. എം.ഐ.സി കള്ളാർ മേഖലാ പ്രസിഡന്റ് ഇബ്രാഹിം ഹാജി ഒടയംചാൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ  ബി അബ്ദുല്ല കൊട്ടോടി സ്വാഗതവും കള്ളാർ മേഖലാ സെക്രട്ടറി എം.കെ. ഹസൈനാർ കുണ്ടടുക്കം നന്ദിയും പറഞ്ഞു. പ്രമുഖ പ്രഭാഷകൻ ഖലീൽ ഹുദവി മുഖ്യ പ്രഭാഷണവും എം.ഐ സി വർക്കിങ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ അനുഗ്രഹ ഭാഷണവും നടത്തി.

കൊട്ടോടി മഹല്ല് ഖതീബ് സുൽത്താൻ മുഹമ്മദ് സിനാൻ ഫാളിൽ  ഇർഫാനി പ്രാർത്ഥനയും, അബൂബക്കർ ഹുദവി പരയങ്ങാനം  സ്ഥാപന പരിചയവും നടത്തി.  ചടങ്ങിൽ സി.കെ ഉമ്മർ കൊട്ടോടി  യു.എം. അബ്ദുറഹ്മാൻ മൗലവിയെ ആദരിച്ചു. കെ.കെ. അബ്ദുറഹ്മാൻ പാണത്തൂർ, എം.ബി. ഇബ്രാഹിം മൗലവി, കെ അബൂബക്കർ മാസ്റ്റർ പാറപ്പള്ളി, അബ്ദുൽ അസീസ് മൗലവി ഇരിയ, അബ്ദു സമദ് ഹുദവി, ഇർഷാദ് കൊട്ടോടി തുടങ്ങിയവർ ആശംസാ ഭാഷണം നടത്തി. പി.പി. അബ്ദുല്ല മൗലവി കൊട്ടോടി, ഹാഫിള് ശഫീഖ് റഹ്മാനി, അബ്ദുറഹ്മാൻ പാറപ്പള്ളി, പി.കെ മുഹമ്മദ് കൊട്ടോടി, ഉസ്മാൻ പുണൂർ, ഹാഫിള് ബി.എം.കെ മഹ്റൂഫ് കൊട്ടോടി, സുബൈർ അട്ടേങ്ങാനം, എം. അബ്ബാസ് പാണത്തൂർ, ഹമീദ് ബാവ ചുള്ളിക്കര, ശമ്മാസ് കൊട്ടോടി, മിഹാദ് കൊട്ടോടി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments