കുസാറ്റ് ദുരന്തം: സംഘാടനം പാളിയത്‌ ദുരന്തത്തിന്‌ വഴിയൊരുക്കി

LATEST UPDATES

6/recent/ticker-posts

കുസാറ്റ് ദുരന്തം: സംഘാടനം പാളിയത്‌ ദുരന്തത്തിന്‌ വഴിയൊരുക്കി


 

കുസാറ്റ്‌ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ കവാടത്തിൽ തിക്കിലും തിരക്കിലും നാലുപേർ മരിക്കാനിടയായത്‌ സംഘാടനപ്പിഴവെന്ന്‌ ആക്ഷേപം. പരിപാടി നടന്ന ശനി വൈകിട്ട്‌ സംഘാടകർ ഇറക്കിയ ഓൺലൈൻ പോസ്‌റ്ററാണ്‌ തിരക്കുകൂടാൻ കാരണമായതെന്നാണ്‌ പരാതി ഉയർന്നത്‌.

രാത്രി ഏഴിന്‌ ഗാനസന്ധ്യ ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്‌. സുരക്ഷാകാരണങ്ങളാൽ 7.30ന്‌ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഗേറ്റ്‌ അടയ്‌ക്കുമെന്ന്‌ അറിയിപ്പിലുണ്ട്‌. പോസ്‌റ്റർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ ആളുകൾ ഇരച്ചുകയറി. ഇതാണ്‌ ദുരന്തത്തിന്‌ വഴിയൊരുക്കിയതെന്ന്‌ പറയുന്നു. 

കുസാറ്റ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയനെ പരിപാടികളിൽ ഉൾപ്പെടുത്താതെ മറ്റൊരു സംഘം വിദ്യാർഥികളാണ്‌ "ധിഷ്‌ണ' സംഘടിപ്പിച്ചത്‌. സാധാരണ കുസാറ്റിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പൊലീസ്‌സഹായം തേടാറുണ്ട്‌. എന്നാൽ, ശനിയാഴ്‌ചത്തെ ഗാനസന്ധ്യക്ക്‌ പൊലീസിന്റെ സഹായം തേടിയിരുന്നില്ല. രണ്ടായിരത്തിലധികം വിദ്യാർഥികൾ എത്തിയ ഗാനസന്ധ്യ നിയന്ത്രിച്ചത്‌ വിദ്യാർഥി വളന്റിയർമാരായിരുന്നു.

Post a Comment

0 Comments