എം.ഐ.സി മുപ്പതാം വാർഷികം കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ഇന്ന്

LATEST UPDATES

6/recent/ticker-posts

എം.ഐ.സി മുപ്പതാം വാർഷികം കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ഇന്ന്
ചട്ടഞ്ചാൽ : ഡിസംബർ 22, 23, 24, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ചട്ടഞ്ചാൽ സി എം ഉസ്താദ് നഗറിൽ വെച്ച് നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ഇന്ന് വൈകുന്നേരം 6.30 ന് കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം പരിസരത്ത് വെച്ച് നടക്കും. സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. എ.ഐ.സി മേഖലാ കമ്മിറ്റി പ്രസിഡന്റ് കെ.ബി കുട്ടി ഹാജി പതാകയുയർത്തും. 

സ്വാഗത സംഘം ചെയർമാൻ മുബാറക് ഹസൈനാർ ഹാജി അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ യു.എം. അബ്ദുർ റഹ്മാൻ മൗലവി ഉദ്ഘാടന കർമ്മം നിർവഹിക്കും. കാഞ്ഞങ്ങാട് സംയുകത ജമാഅത്ത് പ്രസിഡന്റ് കുഞ്ഞാമദ് ഹാജി പാലക്കി മുഖ്യാഥിതിയായി പങ്കെടുക്കും. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ആ മുഖ ഭാഷണം നടത്തും. അൻവർ അലി ഹുദവിയുടെ നേതൃത്വത്തിൽ ഇശ്ഖ് മജ്ലിസും പ്രാർഥനാ സദസ്സും നടക്കും. തായൽ അബൂബക്കർ ഹാജി ബ്രോഷർ പ്രകാശനം നിർവഹിക്കും.

ഒ.പി.അബ്ദുല്ല സഖാഫി, എഞ്ചിനീയർ ഷരീഫ് കെ.പി ഹാജി, മൊയ്തു മൗലവി, അസീസ് അഷ്റഫി പാണത്തൂർ, മുഹിയദ്ദീൻ അസ്ഹരി, എൽ അബ്ദുള്ള കുഞ്ഞി, എം കെ റഷീദ് ആറങ്ങാടി , സൗദി അബൂബക്കർ ഹാജി, റഹ്മാൻ മുട്ടുതല, സി കെ ആസിഫ് ചിത്താരി , സത്താർ ആവിക്കര, പാലാട്ട് ഇബ്രാഹിം, സെവൻ സ്റ്റാർ അബ്ദുറഹ്മാൻ , ഇസ്മായിൽ മൗലവി, കാസിം ബി കെ തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

0 Comments