ചാമുണ്ഡിക്കുന്ന് കളിയാട്ടത്തിന് തിരി തെളിഞ്ഞു. ഡിസംബർ ഒന്നിന് സമാപിക്കും

LATEST UPDATES

6/recent/ticker-posts

ചാമുണ്ഡിക്കുന്ന് കളിയാട്ടത്തിന് തിരി തെളിഞ്ഞു. ഡിസംബർ ഒന്നിന് സമാപിക്കും

ചിത്താരി : ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് വാരിക്കാട്ടപ്പൻ മഹിഷ മർദ്ദി നി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവന്നതോടുകൂടി തിരി തെളിഞ്ഞു. തുടർന്ന് വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റവും വെള്ളാട്ടവും അരങ്ങിൽ എത്തി. ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടി അന്നദാനവും നടന്നു. രാത്രി വർണ്ണ ശബളമായ  തിരുമുൽ കാഴ്ച സമർപണം . ബുധനാഴ്ച രാവിലെ മുതൽ പൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.

Post a Comment

0 Comments