ലൈവ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വഹിച്ചു

LATEST UPDATES

6/recent/ticker-posts

ലൈവ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വഹിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന ലൈവ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രൊജക്റ്റിന്റെ സമര്‍പ്പണം കാഞ്ഞങ്ങാട് ബിഗ് മാളില്‍ പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വഹിച്ചു . തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക മൊഡ്യൂള്‍ പ്രകാരമുള്ള നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതി 'ടോപ്പ് 30',പി എസ് സി പരീക്ഷാ പരിശീലനം ,എല്‍ എസ് എസ് ,യു എസ് എസ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളാണ് പ്രൊജക്റ്റില്‍ ഉള്‍പെടുത്തിട്ടുള്ളത്. ലൈവ് കാഞ്ഞങ്ങാട് ഓഫീസര്‍ ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജാഫര്‍ മാസ്റ്റര്‍ പ്രൊജക്റ്റ് അവതരണവും, ശൗകത് മാസ്റ്റര്‍ വിഷയവതരണവും നടുത്തി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ സി കെ റഹ്മത്തുള്ള, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് തയലക്കണ്ടി, എം കെ റഷീദ്, എ പി ഉമ്മര്‍, സി. മുഹമ്മദ് കുഞ്ഞി, പി കെ അബ്ദുല്ല കുഞ്ഞി, ടി അന്തുമാന്‍, കാസിം പുതിയകോട്ട, കദീജ ഹമീദ്, സി ബി അഹമ്മദ്, സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്മാന്‍, കരീം കള്ളാര്‍, മജീദ് കള്ളാര്‍, ബഷീര്‍ ചിത്താരി, ജബ്ബാര്‍ ചിത്താരി, ഷാഫി കല്ലുരാവി, ശരീഫ് എഞ്ചിനിയര്‍, അബൂബക്കര്‍ കോളവയല്‍, അബ്ദുല്ല ഹാജി, ബഷീര്‍ മുക്കൂട്, യൂസഫ് കോയപ്പള്ളി, ലൈവ് ഓഫീസര്‍മാരായ ശരീഫ് മാസ്റ്റര്‍, റംഷീദ് തോയമ്മല്‍, സഫൂറ ടീച്ചര്‍, ഹസീന, സറീന എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments