പള്ളിക്കര പഞ്ചായത്തിലെ കോട്ടക്കുന്ന് ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 12ന്

LATEST UPDATES

6/recent/ticker-posts

പള്ളിക്കര പഞ്ചായത്തിലെ കോട്ടക്കുന്ന് ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 12ന്ബേക്കൽ: ഡിസംബര്‍ 12ന് നടക്കുന്ന പള്ളിക്കര പഞ്ചായത്തിലെ 21ാം വാര്‍ഡ്, കോട്ടക്കുന്ന് (ജനറല്‍) ഉപ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വിലയിരുത്തി. മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും മുന്നൊരുക്കങ്ങളെല്ലാം കൃത്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. അബ്ദുളള സിംഗപ്പൂര്‍ (മുസ്ലീം ലീഗ്),  എം.എച്ച്.ഹാരീസ് (സി.പി.ഐ.എം), എം.പ്രദീപ് (ബി.ജെ.പി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 640 പുരുഷന്‍മാരും 689 സ്ത്രീകളുമായി 1329 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. രണ്ട് ബൂത്തുകളിലായാണ് പോളിങ് നടത്തുക. ഉടന്‍ പോളിങ് സ്റ്റാഫിനെ നിയോഗിച്ച് പരിശീലനം നല്‍കും.


കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ കെ.അജേഷ്, റിട്ടേണിങ് ഓഫീസര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ കോ ഓപ്പറേറ്റീവ് കെ.രാജഗോപാലന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോണ്‍ എ ഡിക്രൂസ് ഇലക്ഷന്‍ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് വി.സതീഷ്‌കുമാര്‍ പങ്കെടുത്തു.

Post a Comment

0 Comments