ക്ഷാമ ബത്ത : സർക്കാർ നിലപാട് തിരുത്തണം. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ.

LATEST UPDATES

6/recent/ticker-posts

ക്ഷാമ ബത്ത : സർക്കാർ നിലപാട് തിരുത്തണം. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ.
കാസറഗോഡ് : ഇരുപത്തി അഞ്ച് ശതമാനം ഡി.എ ലഭിക്കേണ്ട അധ്യാപകർക്ക് കേവലം ഏഴ് ശതമാനം മാത്രം നല്കി  18 ശതമാനം തടഞ്ഞു വെക്കുന്ന ഇടതു സർക്കാർ സമീപനം തിരുത്തണമെന്ന് കാസറഗോഡ് എം.എൽ.എ. എൻ.എ.നെല്ലിക്കുന്ന് .  പറഞ്ഞു.സർക്കാറിൻ്റെ സാമ്പത്തിക പ്രയാസം തുടരെ പറയുമ്പോഴും സർക്കാർ താത്പര്യ വിഷയങ്ങളിൽ വലിയ ധൂർത്ത് നടക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷാമബത്ത പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി താലൂക്കാഫീസിന് മുമ്പിൽ കെ.എസ്.ടി.യു. സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. റവന്യൂ ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ് കുഞ്ഞിഅധ്യക്ഷത വഹിച്ചു. 


ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ക്ഷാമബത്ത ദിനം ആചരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അത്താ ഉള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ മുഹമ്മദുകുട്ടി നെല്ലിക്കുന്ന്, പ്രവർത്തകസമിതി അംഗം റഊഫ് ടി.കെ.പി. വനിത വിംഗ്  കൺവീനർ ഷാഹിന ചെമ്മനാട്സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ റസാഖ് പുനത്തിൽ, സമീർ തെക്കിൽ, സിറാജ് ഖാസി ലേൻ, ആസിഫ് നായ് മാർ മൂല ,ജാഫർ ചായ്യോത്ത്, ഷരീഫ് ബാവ നഗർ , നാസിം നെല്ലിക്കുന്ന്, കമാൽ കുമ്പള , ഷഹനാസ് നായ് മാർ മൂല , ഖദീജ ചിറ്റാരിക്കൽ, സുബൈദ ചെർക്കള, ഇർഷാദ്, യൂനസ് ചെറുവത്തൂർ, ഹമീദ് കൈ ക്കോട്ട് കടവ് നേതൃത്വം നല്കി.   ഗഫൂർ ദേളി സ്വാഗതവും റാഷിദ് കൈ ക്കോട്ട് കടവ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments