മാട്ടുമ്മൽ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചു

LATEST UPDATES

6/recent/ticker-posts

മാട്ടുമ്മൽ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചുകാഞ്ഞങ്ങാട്:  മൂന്ന് മാസത്തിലധികമായി വിവിധ പരിപാടികളോടെ ഓൺലൈനിലും മറ്റുമായി നടന്ന ചിത്താരി മാട്ടുമ്മൽ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചു. പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ സമാപന പരിപാടിയിൽ കുട്ടികളുടെ എക്സിബിഷൻ, പാട്ട്, പ്രസംഗം, ഒപ്പന,  അറബിക് ഡാൻസ്, മുതിർന്നവരെ ആദരിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.


പാവപെട്ട രോഗികൾക്കും നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹത്തിന് സഹായമെത്തിക്കുന്നതിനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. സാംസ്കാരിക സമ്മേളനം മാട്ടുമ്മൽ ഷെരീഫ് ഹാജിയുടെ അധ്യക്ഷതയിൽ മാണിക്കോത്ത് മുസ്ലിം ജമാ അത്ത് ഖത്തീബ് മുഹിയദ്ധീൻ അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. ത്വയ്യിബ് കൂളിക്കാട് സ്വാഗതം പറഞ്ഞു.  മുബാറക് ഹസൈനാർ ഹാജി, വാർഡ് മെമ്പർ ഇർഷാദ് സി കെ , സി മുഹമ്മദ് കുഞ്ഞി , ശംസു മാട്ടുമ്മൽ, സുബൈർ മാട്ടുമ്മൽ, ഷാക്കിർ പിവി, ഉഷാമത്ത്, റാഷിദ് മാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു. മൂന്നു മാസക്കാലമായി നടന്ന വിവിധ പരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന്  നിസാം തളിപ്പറമ്പ് ടീം അവതരിപ്പിച്ച ഇശൽ നൈറ്റോട് കൂടി പരിപാടി സമാപിച്ചു.Post a Comment

0 Comments