ഓൾ കേരള ഇൻ്റർ കോളേജിയേറ്റ് (ഫാർമസി) സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; മാലിക് ദീനാർ ഫാർമസി കോളേജ് ജേതാക്കൾ

LATEST UPDATES

6/recent/ticker-posts

ഓൾ കേരള ഇൻ്റർ കോളേജിയേറ്റ് (ഫാർമസി) സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; മാലിക് ദീനാർ ഫാർമസി കോളേജ് ജേതാക്കൾ മലപ്പുറം: രണ്ടാമത് ഓൾ കേരള ഇൻ്റർ കോളേജിയേറ്റ് (ഫാർമസി) സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ കാസർകോട് സീതാംഗോളി മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി ജേതാക്കളായി. പെരിന്തൽമണ്ണ മൗലാന ഫാർമസി കോളേജ് ആതിഥ്യം വഹിച്ച ടൂർണമെൻറ് ഫൈനലിൽ കുറ്റിപ്പുറം കെഎംസിടി ഫാർമസി കോളേജിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ജേതാക്കളയത്.  വാശിയേറിയ ഫൈനൽ മത്സരത്തിൽ മുഹമ്മദ് റാസി ജേതാക്കൾക്കായി വിജയ ഗോൾ നേടി. സക്കീർ  ആയിരുന്നു ടീമിൻ്റെ പരിശീലകൻ. കെടിഎൻ പാലക്കാട് ,

ഗ്രേസ് പാലക്കാട് ', ദേവകിയമ്മ മെമ്മോറിയൽ ഫാർമസി കോളേജ് , മലപ്പുറം , അൽഷിഫ പെരിന്തൽമണ്ണ  എന്നി ടീമുകളെ' പരാജയപ്പെടുത്തിയാണ്  മാലിക് ദീനാർ കോളേജ് ഫൈനലിൽ കടന്നത്.  മുഹമ്മദ് അജ്മൽ, മുനീബ്, സൽമാൻ ഫാരിസ്, മുജ്‌തബ, ഹിഷാം, റാസി എന്നിവർ ടുർണ്ണമെൻ്റിൽ  മാലിക് ദീനാറിന് വേണ്ടി ഗോൾ നേടി


Post a Comment

0 Comments