മാവുങ്കാലിൽ കാറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

മാവുങ്കാലിൽ കാറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്കാഞ്ഞങ്ങാട് : മാവുങ്കാലിൽ കെ.എസ്ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്നുച്ചക്ക് ആണ് അപകടം . കാഞ്ഞങ്ങാട് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്ആർ.ടിസി ബസ്സും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. മാവുങ്കാൽ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിലാണ് അപകടം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ കടന്നുപോകാൻ നിർമ്മിച്ച സമാന്തര പാതയിലാണ് അപകടമുണ്ടായത്. രണ്ടുഭാഗത്തേക്കായി വാഹനങ്ങൾ തിരിയുന്ന റോഡിൽ കാറും ബസ്സും കൂട്ടിയിടിച്ചു. കാർ യാത്രക്കാരനും ബസ്സിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആരുടെയും പരിക്ക് ഗുരുതരമല്ല .ഇടിയുടെ ആഘാതത്തിൽ ബസ്സിനുള്ളിൽ തലക്കും മുഖത്തും കമ്പിയും മറ്റും ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. എയർബാഗ് പ്രവർത്തിച്ചതിനാൽ കാർ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റില്ല. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ വരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവർത്തനം നടത്തി.


Post a Comment

0 Comments