ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ

LATEST UPDATES

6/recent/ticker-posts

ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽകോഴിക്കോട്:ഈന്തപ്പഴത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.

മസ്‌കറ്റിൽ നിന്ന് എത്തിയ കാസർകോട് മൊഗ്രാലിലെ ഇസ്മായിൽ പുത്തൂർ അബ്ദുല്ല (38) എന്ന യാത്രക്കാരനാണ്  പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ ചെക്ക്-ഇൻ ബാഗുകൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് ഈന്തപ്പഴ പാക്കറ്റ് കണ്ടത്.  38 ചെറിയ സ്വർണക്കഷണങ്ങൾ ആണ് ഈന്തപ്പഴത്തിൽ ഒളിപ്പിച്ചിരുന്നത്. 170 ഗ്രാം സ്വർണ്ണമാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണി മൂല്യം  10,47,200/- രൂപ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Post a Comment

0 Comments