എം.ഐ.സി മുപ്പതാം വാർഷികം തൃക്കരിപ്പൂർ മേഖലാ സമ്മേളനം ഇന്ന്

LATEST UPDATES

6/recent/ticker-posts

എം.ഐ.സി മുപ്പതാം വാർഷികം തൃക്കരിപ്പൂർ മേഖലാ സമ്മേളനം ഇന്ന്പടന്ന  : ഡിസംബർ 22, 23, 24, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ചട്ടഞ്ചാൽ സി എം ഉസ്താദ് നഗറിൽ വെച്ച് നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തൃക്കരിപ്പൂർ മേഖലാ സമ്മേളനം ഇന്ന് വൈകുന്നേരം 6.30 ന് പടന്ന റഹ്മാനിയ്യ മദ്‌റസ അങ്കണത്തിൽ വെച്ച് നടക്കും.  സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സ്വാഗത സംഘം ചെയർമാൻ ജമാൽ ഫൈസി പതാക ഉയർത്തും. ജനറൽ കൺവീനർ എച്ച്. എം കുഞ്ഞബ്ദുള്ള സ്വാഗത ഭാഷണം നടത്തും. മേഖലാ കമ്മിറ്റി പ്രസിഡന്റ് ടി.വി. അഹ്മദ് ദാരിമി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ ട്രഷറർ കെ.ടി അബ്ദുള്ള ഫൈസി ഉദ്ഘാടന കർമ്മം നിർവഹിക്കും. എം.ഐ.സി. വർക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് അനുഗ്രഹ ഭാഷണം നടത്തും. പ്രമുഖ പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും. എം ഐ സി ദാറുൽ ഇർശാദ് അക്കാദമി പ്രിൻസിപ്പൾ  ജാബിർ ഹുദവി ചാനടുക്കം സ്ഥാപനത്തെ പരിചയപ്പെടുത്തി സംസാരിക്കും. മേഖല കമ്മിറ്റി സെക്രട്ടറി സുബൈർ ഹാജി നീലേശ്വരം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വർക്കിംഗ് സെക്രട്ടറി നൗഫൽ പിലാവളപ്പ് ചടങ്ങിന് നന്ദി പറയും. സ്ഥാപന സ്നേഹികളായ സമസ്തയുടെയും പോഷ സംഘടനയുടെയും മറ്റും മുഴുവൻ പ്രവർത്തകരും   സമ്മേളന വിജയത്തിനായി രംഗത്തിറങ്ങണമെന്ന് സ്വാഗത സംഘം കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

0 Comments