പരപ്പ: കോളേജ്-സ്കൂൾ യൂണിയൻ തിരഞ്ഞെടുപ്പ് പരാജയത്തിൽ വിറളിപൂണ്ട എസ്.എഫ്.ഐയുടെ വ്യാപകമായ അക്രമത്തിനെതിരെ എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി പരപ്പ ടൗണിൽ പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂറിന്റെ അധ്യക്ഷതയിൽ എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. ഒക്ക ചങ്ങാതിയായിരുന്ന ഗവർണറോടുള്ള ഈർഷ്യം വിദ്യാർത്ഥികളോട് കാണിക്കരുതെന്നും ജനാതിപത്യത്തിന്റെ സീമകൾ എസ്.എഫ്.ഐ ലംഘിക്കുകയാണെങ്കിൽ അവരെ നേരിടാൻ ഞങ്ങൾക്ക് മടിയില്ലെന്നും സി.കെ നജാഫ് പറഞ്ഞു. ഹരിത സംസ്ഥാന ചെയർപേഴ്സൺ ഷഹീദ റാഷിദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ തായന്നൂർ, സെക്രട്ടറി താജുദ്ധീൻ കമ്മാടം, ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി എ.സി.എ ലത്തീഫ് ,മണ്ഡലം കോൺഗ്രസ് സെക്രട്ടറി ലിജോ ജോസഫ്, യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി മാർട്ടിൻ , കെ എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, കരിന്ദളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം സി.എം, ജന സെക്രട്ടറി ഷാനവാസ് കാരാട്ട്, യു വി മുഹമ്മദ്,ഫാറൂക്ക് അടുക്കം,കെ.എം.എ അബ്ദുറഹ്മാൻ, യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ് തസ്ലിം, പരപ്പ സ്കൂൾ യൂണിയൻ ചെയർമാൻ റബീഹ് എന്നിവർ സംസാരിച്ചു. എം എസ് എഫ് കാസറഗോഡ് ജില്ലാ ട്രഷറർ ജംഷീദ് ചിത്തരി സ്വാഗതവും പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് തൻസി പരപ്പ നന്ദിയും പറഞ്ഞു.
0 Comments