ഉമ്മാസ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ഉമ്മാസ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തുകാസർഗോഡ് : ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി ഉമ്മാസ് കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉമ്മാസ് ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.

     ഉമ്മാസിന്റെ കലാകാരൻമാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിലെ പ്രശസ്തരായ അമ്പതോളം കലാകാരന്മാർ ജേഴ്സി അണിയുന്ന ഉമ്മാസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഡിസംബർ 12ന് വൈകുന്നേരം 5 മണിമുതൽ കാസർഗോഡ് സന്തോഷ് നഗർ ടർഫിൽ വച്ച് നടക്കുകയാണ്.

    ടൂർണമെന്റിന്റെ ലോഗോ പ്രകാശനം സുരക്ഷ HDPE പൈപ്പ് കമ്പനി ഡയറക്ടർ അനസ് ഡയമണ്ട്  കാസറഗോഡ് വെച്ച് നിർവ്വഹിച്ചു. ചടങ്ങിൽ ഉമ്മാസിന്റെ പ്രസിഡന്റ്‌ മുഹമ്മദ്‌ കോളിയടുക്കം, സെക്രട്ടറി  എം. കെ മൻസൂർ കാഞ്ഞങ്ങാട്, ഹാരിഫ് റിമിക്സ്, ഹമീദ് ആവിയിൽ, ഷാഫി പള്ളങ്കോട്, ഖാലിദ് പള്ളിപ്പുഴ, ഹനീഫ് ഉദുമ, ശാക്കിർ ഉദുമ, റിയാസ് മലപ്പുറം, ലത്തൂസ് പഠന്ന, സലാം കൈനോത്ത്, ബക്കർഷ, ഇശാക്ക് പുളിക്കൂർ, ഷെബി ബംബ്രാണി, അനു കാസർഗോഡ്മറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു

Post a Comment

0 Comments