പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായി

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായികാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങവെ വിമാനത്താവളത്തില്‍ പിടിയിലായി. ഗള്‍ഫില്‍ ജോലിചെയ്യുന്ന ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അമ്പതുകാരനെയാണ് തമിഴ് നാട് തൃശ്ശിനാപ്പള്ളി വിമാനതാവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. പിന്നീട് ചന്തേര പൊലീസിന് കൈമാറി. ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണ് പതിമൂന്നുകാരിയായ മകളെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പരാതിയില്‍ പോക്‌സോ കേസെടുത്ത പൊലീസ് അന്വേഷണത്തിനിടെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. വീണ്ടും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തുന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ വിവരങ്ങള്‍ കൈമാറിയിരുന്നു. അതിനിടെയാണ് തൃശ്ശിനാപ്പള്ളി വിമാനത്താവളം വഴി ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments