മലബാർ ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ പുതിയ ഹജജ് സെല്ലിന് രൂപം നൽകി

LATEST UPDATES

6/recent/ticker-posts

മലബാർ ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ പുതിയ ഹജജ് സെല്ലിന് രൂപം നൽകിചട്ടഞ്ചാൽ : മലബാർ ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ പുതിയ ഹജജ് സെല്ലിന് രൂപം നൽകി. മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള എം.ഐ.സി ഹജ്ജ് സെല്ലിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെല്ലിന് രൂപം നൽകിയത്. പുതിയ വർഷത്തെ ഹജ്ജിന് വേണ്ടിയുള്ള രജിസ്ട്രേഷൻ സോളാർ കുഞ്ഞഹമ്മദ് ഹാജിയിൽ നിന്നും രേഖകൾ സ്വീകരിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ സംസ്കാരിക സേവന രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്ന എം.ഐ.സി യുടെ ഈ സംരംഭത്തിന്റെ കൂടെ നിന്ന് വിജയിപ്പിക്കാൻ മുഴുവൻ ആളുകളും മുന്നോട്ട് വരണമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടന ഭാഷണത്തിൽ സൂചിപ്പിച്ചു. ഹജ്ജ് സെൽ അഡ്വൈസറായി യു.എം. അബ്ദുറഹ്മാൻ മൗലവിയെ തിരിഞ്ഞെടുത്തു. ചെയർമാനായി നെക്കര അബൂബ ഹാജിയെയും മൊയ്തു നിസാമിയെ അമീറായും അബ്ദുൾ ഖാദർ സഅദിയെ കൺവീനറായും തിരഞ്ഞെടുത്തു.  എം.ഐ.സി ക്യാമ്പസിൽ നടന്ന ചടങ്ങിൽ സയ്യിദ് ഹുസൈൻ തങ്ങൾ, ജലീൽ കടവത്ത്, ഇബ്രാഹിം ഹാജി കുണിയ, അബ്ദുൾ ഖാദർ നമ്പ്യാർ കൊച്ചി, ബാവിക്കര അബൂൾ ഖാദർ ഹാജി, അബ്ബാസ് ഹാജി കുന്നിൽ , മൻസൂർ ഹുദവി സന്തോഷ് നഗർ, ഹുസൈനാർ തെക്കിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments