കഞ്ചാവുമായി കാസർകോട് സ്വദേശികൾ വയനാട്ടിൽ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കഞ്ചാവുമായി കാസർകോട് സ്വദേശികൾ വയനാട്ടിൽ പിടിയിൽ 


സുല്‍ത്താൻ ബത്തേരി: കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടി. വെള്ളരിക്കുണ്ട്, പുതിയപുരയില്‍ പി.പി.സിറാജ് (35), പള്ളിക്കര, കുറിച്ചിക്കുന്ന് വീട്ടില്‍ ജെ. മുഹമ്മദ് റാഷിദ് (30) എന്നിവരെയാണ് സുല്‍ത്താൻ ബത്തേരി എസ്.ഐ എന്‍.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലാകുന്നത്.


228 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍. 60 ജെ. 4853 കാറും കസ്റ്റഡിയിലെടുത്തു. സീനിയര്‍ സി.പി.ഒ ഷൈജു, സി.പി.ഒ ശരത്ത് പ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments