പാറപ്പള്ളി മഖാം ഉറൂസ് 2024 ഫെബ്രുവരി ഒന്നു മുതൽ അഞ്ചു വരെ

LATEST UPDATES

6/recent/ticker-posts

പാറപ്പള്ളി മഖാം ഉറൂസ് 2024 ഫെബ്രുവരി ഒന്നു മുതൽ അഞ്ചു വരെ



കാഞ്ഞങ്ങാട്: പ്രസിദ്ധമായ പാറപ്പളളി മഖാം ഉറൂസ് ഫെബ്രുവരി ഒന്നു മുതൽ അഞ്ചു വരെ നടക്കും. ഒന്നിന് വൈകീട്ട് 7 മണിക്ക് ഉറൂസ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അൻവർ അലിഹുദുവി കീഴശേരി പ്രഭാഷണം നടത്തും. രണ്ടിന് മജലിസുന്നൂറിന് സയിദ് മഹമൂദ് സഫ്വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. മശ്ഹൂദ് സഖാഫി ഗുഡല്ലൂർ  പ്രഭാഷണം നടത്തും. മൂന്നിന്  ഡോ. കോയ കാപ്പാട് ആന്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇശൽ നിലാവ്. രാത്രി 9 ന് അൽ ഹാളിഫ് ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തും. 4ന് ഉച്ചക്ക് ഉത്തരമലബാർ ദഫ് മുട്ട് മത്സരം. രാത്രി8.30 ന് പാറപ്പള്ളി ഖത്തീബ് ഉസ്താദ് മുനീർ ഫൈസി പ്രഭാഷണവും  തുടർന്ന് നൗഷാദ് ബാഖഫി ചിറയൻകീഴ് മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് ഉച്ചയ്ക്ക് സമാപന ദിവസം സയ്യിദ് ശിഹാബുദ്ധീൻ അൽ തങ്ങൾ മൂത്തന്നൂരിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണവും കൂട്ട പ്രാർത്ഥനയും നടക്കും. തുടർന്ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Post a Comment

0 Comments