എം.ഐ.സി മുപ്പതാം വാർഷികം; പെരുമ്പട്ട മേഖലാ സമ്മേളനം സമാപിച്ചു

LATEST UPDATES

6/recent/ticker-posts

എം.ഐ.സി മുപ്പതാം വാർഷികം; പെരുമ്പട്ട മേഖലാ സമ്മേളനം സമാപിച്ചുചട്ടഞ്ചാൽ : ഡിസംബർ 22, 23 24 തിയ്യതികളിൽ ചട്ടഞ്ചാൽ സി.എം ഉസ്താദ്  നഗറിൽ വെച്ച് നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന സമ്മേളന പ്രചരണാർത്ഥം പെരുമ്പട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുമ്പട്ട  മേഖലാ പ്രചരണ സമ്മളനം സമാപിച്ചു. വൈകുന്നേരം വിളംബര റാലിയോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല പ്രസിഡന്റ് വി.പി.പി. നൂറുദ്ദീൻ ഹിശാമി പതാകയുയർത്തി. മഗ്രിബ് നിസ്കാരാനന്തരം നടന്ന പൊതു സമ്മേളനത്തിൽ പെരുമ്പട്ട ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ നാസർ അൽഹാദി നുച്ചിയാട് പ്രാർത്ഥന നിർവ്വഹിച്ചു. ജനറൽ  സെക്രട്ടറി എം സി കുഞ്ഞബ്ദുല്ല  ചടങ്ങിന് സ്വാഗതം പറഞ്ഞു . സ്വാഗത സംഘം ചെയർമാൻ പി.പി.കുഞ്ഞബ്ദുല്ല ഹാജി അദ്ധ്യക്ഷനായ ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് യു.എം. അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. എം.ഐ.സി വർക്കിങ്ങ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് അനുഗ്രഹ ഭാഷണം നടത്തി. ജാബിർ ഹുദവി ചാനടുക്കം സ്ഥാപനത്തെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രമുഖ പ്രഭാഷകൻ അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് ടി.പി അബ്ദുൽ കരീം ഹാജി യു.എം. അബ്ദുറഹ്മാൻ മൗലവിയെ ആദരിച്ചു. ജനറൽ കൺവീനർ അൻവർ സാദാത്ത്,ഏജി മുജീബ് എന്നിവർ സ്ഥാപന ഫണ്ട് കൈമാറി, വേദിയിൽ വെച്ച് ചരിത്ര പ്രസിദ്ധമായ പെരുമ്പട്ട മഖാം ഉറൂസ് പോസ്റ്റർ പ്രകാശന കർമ്മവും നിർവ്വഹിച്ചു.യൂനുസ് ഫൈസി കാക്കടവ്, അബ്ദുൽ മജീദ് മൗലവി, എം.സി കുഞ്ഞബദുല്ല,റിയാസ് ഫൈസി ഓട്ടപ്പടവ് ജാതിയിൽ ഹസൈനാർ, പി.സി ഇസ്മായിൽ, അബ്ദുൽ ഹമീദ് പി , ഉമർ മൗലവി, ടി. അബ്ദുൽ സലാം,അഹ്മദ് ഗുരുക്കൾ, ലുഖ്മാൻ അസ്അദി ലത്തീഫ് പികെ,സ്വാദിഖ് മൗലവി, അബ്ദുറഹ്മാൻ മാസ്റ്റർ സുഹൈൽ പി.പി. സി  തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments