ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പ്; ഡിസംബര്‍ 22 മുതല്‍ 31 വരെ ബേക്കല്‍ സ്റ്റേഷനില്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പ്; ഡിസംബര്‍ 22 മുതല്‍ 31 വരെ ബേക്കല്‍ സ്റ്റേഷനില്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു



ബേക്കൽ: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ ഭാഗമായി ബേക്കല്‍ സ്റ്റേഷനില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ഒരു മിനുട്ട് സമയമാണ് തീവണ്ടികള്‍ നിര്‍ത്തുക. 16159 ചെന്നൈ എഗ്മോര്‍ - മംഗലാപുരം മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (ഡിസംബര്‍ 21 മുതല്‍ 30 വരെ, വൈകിട്ട് 5.29/5.30) , 16650 നാഗര്‍ കോവില്‍ - മംഗലാപുരം പരശുറാം എക്‌സ്പ്രസ് (ഡിസംബര്‍ 22 മുതല്‍ 31 വരെ, വൈകിട്ട് (7.47/7.48), 22637 ചെന്നൈ-മംഗലാപുരം വെസ്റ്റ്‌കോസ്റ്റ് (ഡിസംബര്‍ 21 മുതല്‍ 30 വരെ, രാവിലെ 3.42/3.43) എന്നീ തീവണ്ടികൾക്കാണ് താത്കാലിക സ്‌റ്റോപ്പ്  അനുവദിച്ചത്.

Post a Comment

0 Comments