രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ലാലിനും അമൃതാനന്ദമയിക്കും ക്ഷണം; അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുക്കരുതെന്ന് നിര്‍ദേശവും

LATEST UPDATES

6/recent/ticker-posts

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ലാലിനും അമൃതാനന്ദമയിക്കും ക്ഷണം; അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുക്കരുതെന്ന് നിര്‍ദേശവുംലഖ്‌നൗ: അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് നടന്‍ മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം. ജനുവരി 22നാണ് പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കും.

ചലച്ചിത്ര രംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, രജനീകാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരംഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ് സംവിധായകരായ രാജ് കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി എന്നിവര്‍ക്കും ക്ഷണമുണ്ട്. പരിപാടിയില്‍ എഴായിരം പേരാണ് പങ്കെടുക്കുക. ഇതില്‍ നാലായിരം പേര്‍ പുരോഹിതന്‍മാരാണ്. കാശി വിശ്വനാഥ്, വൈഷ്‌ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുക്കും


അതേസമയം, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചതെന്നും അഡ്വാനിയും ജോഷിയും അത് അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പറഞ്ഞു.

Post a Comment

0 Comments