എസ്.ടി.യു ചുമട്ട് തൊഴിലാളി ചിത്താരി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

എസ്.ടി.യു ചുമട്ട് തൊഴിലാളി ചിത്താരി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു



അജാനൂർ : എസ്.ടി.യു  ചുമട്ട് തൊഴിലാളി ചിത്താരി യൂണിറ്റ് കൺവെൻഷൻ പ്രസിഡണ്ട്‌  മജീദ് റെയിൽക്കരയുടെ അധ്യക്ഷതയിൽ എസ്.ടി.യു സംസ്ഥാന ട്രഷറർ അഷറഫ്.കെ.പി.എം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.മൊയ്തു സ്വാഗതം പറഞ്ഞു. എസ്‌.ടി.യു ചിത്താരി യൂണിറ്റ് മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി യൂണിറ്റ് പ്രസിഡന്റ് റൈൽക്കര മജീദിന് നൽകി നിർവഹിച്ചു.എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ്,ചുമട്ട് തൊഴിലാളി ജില്ലാ ജനറൽ സെക്രട്ടറി യൂനുസ് വടകരമുക്ക്,മുസ്ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സി.കെ.ഇർഷാദ് , ജനറൽ സെക്രട്ടറി സി.കെ.മുബഷിർ,അസീസ് സി.കെ,ജലീൽ എം.കെ,മജീദ് ഏ.കെ,യൂനുസ് സി.കെ,ചന്ദ്രകാന്ത് ചിത്താരി തുടങ്ങിയവർ സംസാരിച്ചു അമീർ എം.കെ നന്ദിയും പറഞ്ഞു

Post a Comment

0 Comments