ഉമ്മാസ് പ്രീമിയർ ലീഗിൽ ഉമ്മാസ് ഫൈറ്റേഴ്സിന് വിജയം

LATEST UPDATES

6/recent/ticker-posts

ഉമ്മാസ് പ്രീമിയർ ലീഗിൽ ഉമ്മാസ് ഫൈറ്റേഴ്സിന് വിജയം കാസർഗോഡ് : കലാകാരന്മാരുടെ സംഘടനയായ ഉത്തരമലബാർ മാപ്പിള ആർട്സ് സൊസൈറ്റി ഉമ്മാസ് കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് സന്തോഷ് നഗർ ടർഫിൽ സംഘടിപ്പിച്ച കലാകാരന്മാരുടെ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ  റിയാലിറ്റി ഷോകളിലും വേദികളിലും നിറഞ്ഞുനിന്ന അമ്പതോളം കലാകാരന്മാർ ജൈസി അണിഞ്ഞു.

        ആദിൽ അത്തു, ഇസ്മായിൽ തളങ്കര, എം കെ മൻസൂർ കാഞ്ഞങ്ങാട്, നവാസ് മൈലാഞ്ചി, ശാക്കിർ ഉദുമ, റിയാസ് പട്ടുറുമാൽ, ലത്തൂസ് പടന്ന എന്നിവർ നയിച്ച ടീമുകൾ തമ്മിൽ മാറ്റുരച്ചപ്പോൾ ഉമ്മാസ് ഫൈറ്റേഴ്സ് വിജയികളായി.

        വിജയികൾക്ക് ഉമ്മാസ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം ട്രോഫികൾ വിതരണം ചെയ്തു.

     മത്സരത്തിന്റെ ഉദ്ഘാടനം അനസ് ഡയമണ്ട് നിർവഹിച്ചു. ആവേശം അലതല്ലിയ മത്സരത്തിൽ കാസർഗോഡിന്റെ കലാകാരന്മാരായ     അസീസ് പുലിക്കുന്ന്, സി എച്ച് ബഷീർ, കെ കെ അബ്ദുല്ല പടന്ന, സി വി മുഹമ്മദ്‌ ചിത്താരി, മുരളി തബല, യു എം ഷാഫി പള്ളങ്കോട്, ഹമീദ് ആവിയിൽ, ഉമേഷ് ജാസ്, മുഹമ്മദ് മൈമൂൺ നഗർ മൊഗ്രാൽ, സലീം ബേക്കൽ, ഹനീഫ് ഉദുമ, ഖാലിദ് പള്ളിപ്പുഴ, സലാം കലാസാഗർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

      ഉമ്മാസ് പ്രീമിയർ ലീഗ് കോർഡിനേറ്റർ ഹാരിഫ് റിമിക്സ് നന്ദി പ്രകാശിപ്പിച്ചു. ഉമ്മാസിന്റെ ചരിത്ര മുഹൂർത്തത്തിന് കാസർഗോഡിന്റെ പ്രഗൽഭർ സാക്ഷികളായി

Post a Comment

0 Comments