ഇരുപത് വർഷത്തിലേറെ കാലമായി അതിഞ്ഞാൽ ജുമാ മസ്ജിദിൽ സേവനം ചെയ്ത് വരികയായിരുന്ന ഉസ്മാൻ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

ഇരുപത് വർഷത്തിലേറെ കാലമായി അതിഞ്ഞാൽ ജുമാ മസ്ജിദിൽ സേവനം ചെയ്ത് വരികയായിരുന്ന ഉസ്മാൻ നിര്യാതനായി
കാഞ്ഞങ്ങാട്: ഇരുപത് വർഷത്തിലേറെ കാലമായി അതിഞ്ഞാൽ ജുമാ  മസ്ജിദിൽ സേവനം ചെയ്ത വരികയായിരുന്ന കൊടക് സ്വദേശി ഉസ്മാൻ ( 55 ) നിര്യാതനായി. ഇന്ന് രാവിലെ 11 മണിക്ക് ഒരു നിക്കാഹ് കർമ്മത്തിൽ പങ്കെടുക്കാനായി പള്ളിയിലെത്തിയ ഉസ്മാൻ  കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എല്ലാവരോടും ഏറെ സൗമ്യതയോടെ ഇടപെട്ടിരുന്ന ഉസ്മാന്റെ മരണം അതിഞ്ഞാലിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഭാര്യ :മൈമുന, മക്കൾ: അഷ്ക്കർ സമാൻ (വിദ്യാർഥി, ബാംഗ്ലൂർ), ഫാത്തിമത്ത് ഹുറൈന(ബി.എസ്.സി നഴ്സിംഗ് വിദ്യാർഥിനി). ഖബറടക്കം ഇന്ന് രാത്രി ഇശാ നമസ്‌കാരാനന്തരം അതിഞ്ഞാൽ ജുമാ മസ്ജിദിൽ. 

Post a Comment

0 Comments