കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവർത്തകനും മുസ്ലിം ലീഗ് രണ്ടാം വാർഡ് സെക്രട്ടറിയുമായ വടകരമുക്ക് സ്വദേശിയും കൊത്തിക്കാലിൽ താമസകരനുമായ നസീർ അജ്‌വ (50 ) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നിരവധിവ്യക്തികൾക്ക് ചികിൽസ സഹായമെത്തിക്കാൻ മുമ്പിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. മീഡിയാ പ്ലസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം ഏറെ ആത്മാർത്ഥമായ പ്രവർത്തനമാണ് നസീർ അജ് വ നടത്തിയത്. വടകരമുക്കിൽ ഐസ്ക്രീം വ്യാപാരിയായിരുന്നു. വടകരമുക്കിലെ അബ്ദുൾ റസാഖിന്റെ മകനാണ്.
0 Comments