ബേക്കൽ ബീച്ച് ഫെസ്റ്റ് എംഎൽഎ സ്പോൺസേർഡ് തട്ടിപ്പ്: കോൺഗ്രസ്

LATEST UPDATES

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റ് എംഎൽഎ സ്പോൺസേർഡ് തട്ടിപ്പ്: കോൺഗ്രസ്


കാസര്‍കോട്: ബേക്കല്‍ ബീച്ചില്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റ് സര്‍ക്കാര്‍ വിലാസത്തില്‍ കേരളത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത എംഎല്‍എ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പാണെന്ന് ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ പത്രസമ്മേളന ത്തില്‍ ആരോപിച്ചു.

ഡിടിപിസിയെയും ബിആര്‍ഡിസിയെയും നോക്കു കുത്തിയാക്കി വലിയ സാമ്പത്തിക ക്രമക്കേട് നടത്താന്‍ വേണ്ടിയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം നടത്തിയ ഫെസ്റ്റില്‍ തന്നെ വലിയ അഴിമതി നടന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റ് കണക്ക് പോലും ശരിയായ രീതിയില്‍ അവതരിപ്പിക്കാതെയാണ് വീണ്ടും ഫെസ്റ്റ് നടത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുക്കില്ലെന്ന് പികെ ഫൈസല്‍ പറഞ്ഞു.

യാതൊരുവിധ കരാര്‍ നടപടികളുമില്ലാതെ ധന സമ്പാദനം മാത്രം ലക്ഷ്യമിട്ടു കൊണ്ട് ടൂറിസം പ്രമോഷന്‍ എന്ന ഓമനപ്പേരില്‍ നടത്തുന്ന ഫെസ്റ്റ് ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഫെസ്റ്റിലെ സ്റ്റാളുകള്‍ വന്‍തുക വാങ്ങി ഒരു സ്വകാര്യ വ്യക്തിക്ക് സ്വന്തം തീരുമാനമനുസരിച്ചു നടത്താന്‍ അനുവദിച്ചിരിക്കുന്നു. അവിടത്തെ പാര്‍ക്കിങ് സംവിധാനം ബിആര്‍ഡിസി ബോര്‍ഡ് അംഗത്തിന്റെ പേരിലുള്ള സൊസൈറ്റിക്ക് നേരിട്ട് നടത്താനാണ് അനുവാദം നല്‍കിയിരിക്കുന്നത്.

ബേക്കല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ ഏരിയ ചെമ്മനാട്, പള്ളിക്കര, ഉദുമ, അജാനൂര്‍, കാഞ്ഞങ്ങാട് പരിധിയിലാണെന്നിരിക്കെ ഉദുമ എം എല്‍എയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠനും മാത്രം ഗവേര്‍ണിംഗ് ബോഡിയില്‍ വന്നത് സംശ യകരമാണ്. 

ബിആര്‍ഡിസി നിലവില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന മേഖല സിആര്‍ സെഡ് കാറ്റഗറിയില്‍പ്പെട്ട റെയില്‍വെ, സുനാമി പ്രദേശമാണ്. പള്ളിക്കര പഞ്ചായത്ത് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അനുസരിക്കാത്തതിനാല്‍ വീണ്ടും സ്റ്റോപ്പ് നല്‍കിയിരിക്കുന്നു. മേള നടത്തിപ്പ് കമ്മറ്റിയെ സംബന്ധിച്ച് എംഎല്‍എ വ്യക്ത മാക്കിയത് ബിആര്‍ഡിസി, ഡിടി പി സി, കുടുംബശ്രീ കൂടിയ ജനകീയ കമ്മറ്റിയാണ് എന്നതാണ്. ഇത് കണക്കില്ലാത്ത തട്ടിപ്പിനുള്ള മുന്നൊരുക്കമാണ്.

കുടുംബശ്രീ സംവിധാത്തെ ഉപയോഗിച്ചാണ് ടിക്കറ്റ് വില്‍പ്പന നിര്‍ബന്ധിപ്പിച്ച് നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ബേക്കല്‍ ഫെസ്റ്റിന് എതിരല്ല. മേള സംബന്ധിച്ച് ഇതിനകം തന്നെ ജില്ലയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.

എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിപ്പിനെതിരെ ജനങ്ങളോട് ഉത്തര വാദിത്തമുള്ള സംഘടന എന്നുള്ള നിലയിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പോരാട്ടം നടത്തുന്നത്. വിവരാവകാശ രേഖ വെച്ച് ബേക്കല്‍ ഫെസ്റ്റില്‍ നടക്കുന്ന

ഓരോ തട്ടിപ്പും പുറത്തു കൊണ്ടുവരുമെന്ന് ഡിസി സി പ്രസിഡന്റ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ എംസി പ്രഭാകരന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സാജിദ് മൗവ്വല്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments